വാക്ക് പാലിച്ച് സ്മൃതി. അമേഠിയില്‍ വീട് വച്ച് അമേഠിക്കാര്‍ക്കൊപ്പം എന്നുമുണ്ടാകുമെന്ന് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് നല്കിയ വാക്കാണ് ഗൃഹപ്രവേശത്തോടെ പൂര്‍ത്തിയാക്കിയത്. കോണ്‍ഗ്രസ് ഭരണകാലത്ത് നെഹ്‌റു കുടുംബം കുത്തകയാക്കി വച്ച അമേഠിയെ സ്മൃതി ഇറാനി മോചിപ്പിച്ചത് 2019ലെ തെരഞ്ഞെടുപ്പിലാണ്. കോണ്‍ഗ്രസ് നേതാവ് രാഹുലിനെ തോല്പിച്ച് സ്മൃതി എംപി ആയതിന് ശേഷമാണ് അമേഠിക്കാര്‍ക്ക് നല്ല റോഡ് വന്നത്. എല്ലാ വീടുകളിലും കുടിവെള്ളമെത്തിയത്. അമേഠിയിലെ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ ഉണ്ടായത്. സ്വന്തമായി വീടില്ലാത്തവര്‍ക്ക് വീടൊരുക്കലായിരുന്നു സ്മൃതി ഇറാനിയുടെ ആദ്യ പരിഗണന. പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി മുന്നേറുന്നു.
അമേഠിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അമേഠിക്കാരിയാവണമെന്ന ഉറച്ച ബോധ്യത്തിലാണ് 2021ല്‍ ഗൗരിഗഞ്ചിലെ മവായിയില്‍ വസ്തുവാങ്ങി വീട് വച്ചത്. ഹിന്ദു ആചാരപ്രകാരമാണ് ഇന്നലെ ഭര്‍ത്താവ് സുബിന്‍ ഇറാനിയ്‌ക്കൊപ്പം കേന്ദ്രമന്ത്രി അമേഠിയിലെ വീട്ടിലേക്ക് പ്രവേശിച്ചത്. ഉജ്ജൈനിയില്‍ നിന്നെത്തിയ പൂജാരി ആശിഷ് മഹാരാജാണ് കാര്‍മ്മികത്വം വഹിച്ചത്.
വീടിന്റെ ഭിത്തിയില്‍ ഭഗവാന്‍ ശ്രീരാമന്റെയും ഹനുമാന്റെയും ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷം ഗൃഹപ്രവേശം എന്നത് സ്മൃതി ഇറാനിയുടെ ആഗ്രഹമായിരുന്നു.
2014ലാണ് സ്മൃതി ഇറാനി ആദ്യമായി അമേഠിയില്‍ മത്സരത്തിനെത്തിയത്. അന്ന് രാഹുലിനോട് തോറ്റെങ്കിലും സ്മൃതി അമേഠിയെ വിട്ടില്ല. ജനങ്ങള്‍ക്കൊപ്പം അവരുടെ എല്ലാ പ്രശ്‌നങ്ങളിലും നിന്നു. ജനസംവാദം നടത്തി ഓരോരുത്തരുടെയും പ്രശ്‌നങ്ങള്‍ കേട്ടു. ഫലം 2019ല്‍ അമേഠി സ്മൃതി ഇറാനിയെ സ്വീകരിച്ചു. അമേഠിയില്‍ പരാജയം ഭയന്ന രാഹുല്‍ വിജയം തേടി വയനാട്ടിലേക്ക് കടന്നു.
തെരഞ്ഞെടുപ്പ് വീണ്ടും വരുമ്പോള്‍ സ്മൃതി ഇറാനി എല്ലാ അര്‍ത്ഥത്തിലും അമേഠിക്കാരിയായി കഴിഞ്ഞു. വയനാട്ടിലേക്ക് പോയ രാഹുല്‍ എവിടെയും ഇല്ലാത്ത നിലയിലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: