ടെൽ അവീവ്: ഒക്‌ടോബർ ഏഴിന് നടന്ന ഹമാസ് ആക്രമണത്തിനിടെ വ്യവസ്ഥാപിതവും മനഃപൂർവവുമായ ബലാത്സംഗത്തിന്റെയും ലൈംഗികാതിക്രമത്തിന്റെയും തെളിവുകൾ കണ്ടെത്തിയതായി ഇസ്രായേലിലെ റേപ്പ് ക്രൈസിസ് സെൻ്ററുകളുടെ അസോസിയേഷൻ വെളിപ്പെടുത്തി. നേരത്തെ കരുതിയിരുന്നതിലും വ്യാപകമായിരുന്നു തെക്കൻ ഇസ്രായേലിൽ തീവ്രവാദികൾ നടത്തിയതെന്ന് റിപ്പോർട്ട് പറയുന്നു.
ചില സന്ദർഭങ്ങളിൽ, പങ്കാളികൾ, കുടുംബാംഗങ്ങൾ, അല്ലെങ്കിൽ സുഹൃത്തുക്കൾ എന്നിവരെപ്പോലുള്ളവരുടെ മുന്നിലാണ് മുസ്ലിം തീവ്രവാദികൾ ജൂത സ്ത്രീകളെ ബലാത്സംഗം നടത്തിയിരുന്നത്. അവിടെയുണ്ടായിരുന്ന എല്ലാവർക്കും വേദനയും അപമാനവും വർദ്ധിപ്പിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ പൈശാചിക കൃത്യം നടത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.
പല കേസുകളിലും സ്ത്രീകളുടെയും പുരുഷന്മാരുടെയും ലൈംഗികാവയവങ്ങൾ ഉൾപ്പെടെയുള്ള ശരീര ഭാഗങ്ങൾ ഗുരുതരമായി വികൃതമാക്കിയതായി അസോസിയേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഒറിറ്റ് സുലിറ്റ്‌സീനു പറഞ്ഞു.
ബുധനാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ എത്ര കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുകയോ ഏതെങ്കിലും ഇരകളെ തിരിച്ചറിയുകയോ ചെയ്തിട്ടില്ല. ആക്രമണത്തിന് ശേഷം പലരും കൊല്ലപ്പെട്ടതിനാൽ ഇരയെ തിരിച്ചറിയുന്നത് ബുദ്ധിമുട്ടാണെന്നും സുലിറ്റ്‌സിയാനു പറഞ്ഞു. ഉദ്യോഗസ്ഥരുമായും ആദ്യം പ്രതികരിച്ചവരുമായും രഹസ്യമായും പരസ്യമായും നടത്തിയ അഭിമുഖങ്ങളും മാധ്യമ റിപ്പോർട്ടുകളും അടിസ്ഥാനമാക്കിയാണ് തങ്ങൾ ഗവേഷണം നടത്തിയതെന്ന് റിപ്പോർട്ടിന്റെ രചയിതാക്കൾ പറഞ്ഞു.
ഒക്‌ടോബർ 7 ന് 1,200 ഓളം പേരെ കൊന്നൊടുക്കുകയും അവരിൽ ഭൂരിഭാഗം സാധാരണക്കാരായ 250 ഓളം പേരെ ബന്ദികളാക്കുകയും ചെയ്‌ത തീവ്രവാദ സംഘടനയായ ഹമാസും മറ്റുള്ളവരും നടത്തിയ ക്രൂരത നിറഞ്ഞ അതിക്രമത്തിന്റെ ഭാഗമാണ് ലൈംഗികാതിക്രമമെന്ന് അസോസിയേറ്റഡ് പ്രസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: