സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജർ (ക്രെഡിറ്റ് അനലിസ്റ്റ്) ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓൺലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ രാജ്യത്തെ വിവിധ സ്ഥലങ്ങളിലേക്ക് നിയോഗിക്കും. 25-നും 35-നും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാനാകുക.
എംബിഎ ബിരുദദാരികളായ ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാൻ സാധിക്കുക. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് രണ്ട് വർഷത്തെ പ്രൊബേഷനറി ടേം നിർബന്ധമാണ്. അഭിമുഖത്തിലൂടെയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. 750 രൂപയാണ് അപേക്ഷ ഫീസ് സമർപ്പിക്കേണ്ടത്.
എസ്ടി, എസ്ടി, പിഡബ്ല്യൂഒഡി വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടതില്ല. 50 ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തുന്നത്. മാർച്ച് നാലാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. ഒരു സൂപ്പർവൈസറി / മാനേജ്മെന്റ് റോളിൽ എക്സിക്യൂട്ടീവായി കോർപ്പറേറ്റ് ക്രെഡിറ്റിൽ കുറഞ്ഞത് 3 വർഷത്തെ എം ബി എ (ഫിനാൻസ്)/പി ജി ഡി ബി എ/പി ജി ഡി ബി എം/എം എം എസ് (ഫിനാൻസ്)/സി എ/സി എഫ് എ/ഐ സി ഡബ്ല്യു എ വിജയിച്ചതിന് ശേഷം യോഗ്യതാ പരീക്ഷാപരിചയം ഉണ്ടായിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: