ബെംഗളൂരു: ബൈജൂസ് കുട്ടിക്ക് നല്കിയ ടാബ് പ്രവര്‍ത്തിക്കാത്തതില്‍ ക്ഷുഭിതരമായ മാതാപിതാക്കള്‍ ബൈജൂസ് ഓഫീസില്‍ എത്തി ടെലിവിഷന്‍ ഇളക്കിയെടുത്ത് കൊണ്ടുപോയി. ബൈജൂസില്‍ നിന്നും കുട്ടിക്ക് പഠിക്കാന്‍ കോഴ്സ് വാങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി കിട്ടിയ ടാബില്‍ പക്ഷെ പാഠങ്ങള്‍ വന്നില്ല. ഇതോടെയാണ് മാതാപിതാക്കള്‍ ക്ഷുഭിതരായത്.
ടാബ് പ്രവര്‍ത്തിക്കാത്തതിനാല്‍ പണം തിരികെ ചോദിച്ചെങ്കിലും കിട്ടിയില്ല. ആഴ്ചകളോളം ഫോണില്‍ ബന്ധപ്പെട്ടിട്ടും പരിഹാരമുണ്ടാകാത്തതിനെതുടര്‍ന്ന് മാതാപിതാക്കള്‍ ബൈജൂസ് ഓഫീസിലേക്ക് ഇടിച്ചുകയറി അവിടെയുള്ള ടെലിവിഷന്‍ ഇളക്കിയെടുത്ത് കൊണ്ടുപോവുകയായിരുന്നു. ഇതിന്റെ വീഡിയോ കുടുംബം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് വൈറലായിതോടെ ലോകം അറിഞ്ഞു. നല്കിയ ഫീസ് മടക്കിത്തന്നാല്‍ ടിവി തിരികെക്കൊടുക്കാമെന്ന് അമ്മയും മറ്റും പറയുന്നതും വീഡിയോയില്‍ കാണാം. 1.4 ലക്ഷം പേരാണ് മണിക്കൂറുകള്‍ക്കകം വീഡിയോ കണ്ടത്.
ഓണ്‍ലൈന്‍ വിദ്യാഭ്യാസരംഗത്ത് സേവനം എത്ര പ്രാധാന്യമാണെന്നാണ് ഈ സംഭവം തെളിയിക്കുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: