ന്യൂദല്‍ഹി: കര്‍ഷകസമരത്തിന്റെ ഭാഗമായുള്ള ഏറ്റുമുട്ടലിനിടയില്‍ ഒരു യുവാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സരമം രണ്ട് ദിവസത്തേക്ക് നിര്‍ത്തിവെച്ചതായി സമരം ചെയ്യുന്ന സംഘടനകളുടെ നേതാക്കള്‍ അറിയിച്ചു. വാസ്തവത്തില്‍ ക്രമസമാധാനം കൈവിട്ടുപോകുന്ന സ്ഥിതിവിശേഷം യഥാര്‍ത്ഥ കര്‍ഷകസംഘടനാനേതാക്കളെ ഭയപ്പെടുത്തുകയാണ്. കാരണം ബുധനാഴ്ച 12 പൊലീസുകാര്‍ക്ക് കര്ഷകസമരക്കാരെന്ന പേരില്‍ നുഴഞ്ഞുകയറിയ അക്രമികളുടെ കല്ലേറിലും വടിയും വാളും ഗദയും ഉപയോഗിച്ചുള്ള ആക്രമണത്തിലും ഗുരുതരമായി പരിക്കേറ്റിരുന്നു.
ക്രമസമാധാനം കൈവിട്ടുപോകുന്നതായി രഹസ്യ ഏജന്‍സികളുടെ റിപ്പോര്‍ട്ട് ലഭിച്ചതോടെ പഞ്ചാബ് സര്‍ക്കാരിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അന്തിമ താക്കീത് നല്‍കിയിരുന്നു. അടിയന്തരമായി പഞ്ചാബില്‍ ക്രമസമാധാനം പുനസ്ഥാപിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കേന്ദ്രം ഇടപെടുമെന്ന താക്കീതാണ് അമിത് ഷാ നല്‍കിയത്. ഇത് സൈനിക ഇടപെടലിലേക്ക് കാര്യങ്ങള്‍ എത്തിക്കുമെന്ന പ്രതീതി ഉണ്ടാക്കിയതോടെ പഞ്ചാബിലെ ആം ആദ്മി സര്‍ക്കാര്‍ തന്നെ സമരനേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതും സമരക്കാരെ തല്ക്കാലം പിന്തിരിയാന് പ്രേരിപ്പിച്ചതായി അറിയുന്നു.
പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഹൈവേകളില്‍ ട്രാക്ടറുകള്‍ ഉപയോഗിക്കരുതെന്ന് സമരക്കാര്‍ക്കും പഞ്ചാബ് സര്‍ക്കാരിനും താക്കീത് നല്‍കിയിട്ടുണ്ട്. ആംബുലന്‍സിന് പോകാന്‍ കഴിയുന്നില്ലെന്നും സ്കൂള്‍ ബസുകള്‍ തടസ്സപ്പെടുന്നെന്നും ഉള്‍പ്പെടെയുള്ള പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതിയുടെ ഈ നിരീക്ഷണം.
എന്തായാലും അക്രമസമരത്തിലൂടെ ഒരു രക്തസാക്ഷിയെയെങ്കിലും സംഘടിപ്പിക്കുക എന്ന സമരക്കാരുടെയും പ്രതിപക്ഷ നേതാക്കളുടെയും ലക്ഷ്യം സാധ്യമായി. 22 കാരനായ ഒരു യുവാവാണ് കൊല്ലപ്പെട്ടത്. പൊലീസിന്റെ ഷെല്ലാക്രമണമാണ് കാരണമെന്ന് സമരക്കാര്‍ അവകാശപ്പെടുന്നെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.
12 പൊലീസുകാര്‍ക്ക് ഗുരുതരമായ പരിക്ക്; ഖലിസ്ഥാന്‍ ഏജന്റുമാര്‍ അക്രമം അഴിച്ചുവിടുന്നു
കര്‍ഷകസമരക്കാരുടെ കല്ലേറിലും ഗദയും വടിയും ഉപയോഗിച്ചുള്ള ആക്രമണത്തിലും 12 പൊലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി ഹരിയാന പൊലീസ്. സമരത്തിനുള്ളില്‍ നുഴഞ്ഞുകയറിയിരിക്കുന്നത് ഖലിസ്ഥാന്‍ ഏജന്റുമാരാണെന്ന് വ്യക്തമാണ്. ഇത്തരം നിരവധി വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സമരത്തിന് പിന്നില്‍ പഞ്ചാബിലെ ആം ആദ്മി സര്‍ക്കാരിനും ഖലിസ്ഥാന്‍ സംഘടനകള്‍ അയയ്ക്കുന്ന വിദേശഫണ്ടിനും പങ്കുണ്ടെന്ന് ശിരോമണി അകാലിദള്‍ നേതാക്കള്‍ ഉള്‍പ്പെടെ ആരോപിക്കുന്നു.
ഹൈവേകളില്‍ നൂറുകണക്കിന് ട്രാക്ടറുകളാണ് ഇറക്കിയിരിക്കുന്നത്. ഇതില്‍ ഇരുന്നുകൊണ്ട് ഖലിസ്ഥാന്‍ വാദികള്‍ നടത്തുന്ന അക്രമങ്ങള്‍ ചില്ലറയല്ല. അവര്‍ ചിലപ്പോള്‍ ട്രാക്ടറുകള്‍ പൊലീസുകാരുടെ നേര്‍ക്ക് ഓടിക്കുക പോലും ചെയ്യുന്നു.
കര്‍ഷകസമരക്കാരുടെ കല്ലേറിലും ഗദയും വടിയും ഉപയോഗിച്ചുള്ള ആക്രമണത്തിലും 12 പൊലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി ഹരിയാന പൊലീസ്.
കര്‍ഷകസമരക്കാര്‍ പുതിയ ആക്രമണമുറ പൊലീസിനെതിരെ പയറ്റുന്നതായും പരാതിയുയരുന്നു. മുളകുപൊടി വിതറിയ വൈക്കോലിന് തീകൊടുക്കുന്നത് വഴി പൊലീസുകാര്‍ക്ക് ക്രമസമാധാനപാലനം അസാധ്യമാകുന്നതായി ഹരിയാന പൊലീസ് പറയുന്നു. പൊലീസിനെ ആക്രമിക്കാന്‍ ഗദയും വടിയും കല്ലും അമ്പും വില്ലും വരെ ഉപയോഗിക്കുന്നതായി പൊലീസ് പരാതിപ്പെടുന്നു.
ഇടയ്ക്കിടെ ടിയര്‍ ഗ്യാസ് ഷെല്‍ പൊട്ടിച്ച് സമരക്കാരെ ചിതറിയോടിക്കാന്‍ മാത്രമാണ് പൊലീസ് ശ്രമിക്കുന്നത്. കാര്യങ്ങള്‍ ഒരു വെടിവെയ്പിലേക്ക് വഴുതിപ്പോകാതിരിക്കാന്‍ പലപ്പോഴും കര്‍ഷകരുടെ പേരില്‍ എത്തിയ അക്രമികളുടെ ക്രൂരമായ ആക്രമണങ്ങള്‍ മിണ്ടാതെ സഹിക്കുകയാണ് പൊലീസ്.
വാളും ചങ്ങലയുടെ അറ്റത്ത് കെട്ടിയ മുള്ളുഗദയും ഉപയോഗിച്ച് പൊലീസിനെ ആക്രമിക്കുന്ന കര്‍ഷകരുടെ പേരില്‍ ഇറങ്ങിയ അക്രമികളെ നിറയെ കാണാം. ഇത്തരം വീഡിയോദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: