ആറ്റുകാല്‍: ആറ്റുകാല്‍ ക്ഷേത്രപരിസരം സംഘര്‍ഷ ഭൂമിയാക്കി പൊങ്കാല മഹോത്സവം അട്ടിമറിക്കാന്‍ കൗണ്‍സിലര്‍ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ സിപിഎം നീക്കം. ഹൈന്ദവ പ്രസ്ഥാനങ്ങളുടെ കൊടിതോരണങ്ങളും ഫ്ലക്‌സ് ബോര്‍ഡുകളും മറച്ച് സിപിഎം ബോര്‍ഡുകള്‍ സ്ഥാപിച്ച് പ്രകോപനം സൃഷ്ടിച്ചാണ് ഉത്സവമേഖലയെ സംഘര്‍ഷഭൂമിയാക്കാനുള്ള നീക്കം നടത്തുന്നത്.
ഉത്സവം തുടങ്ങിയ ദിവസം ആറ്റുകാല്‍ ക്ഷേത്രത്തിന് മുന്നില്‍ സ്ഥാപിച്ചിരുന്ന ബിജെപിയുടെയും ഹിന്ദു ഐക്യവേദിയുടെയും കൊടിമരങ്ങളില്‍ മുഖ്യമന്തി പിണറായി വിജയന്റെയും മന്ത്രി ശിവന്‍കുട്ടിയുടെയും മേയര്‍ ആര്യാ രാജേന്ദ്രന്റെയും കൗണ്‍സിലര്‍ ഉണ്ണികൃഷ്ണന്റെയും ചിത്രങ്ങള്‍ ഉള്ള ഫ്ലക്‌സ് ബോര്‍ഡ് ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ വച്ച് കെട്ടി. ബോര്‍ഡ് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈന്ദവ സംഘടനകള്‍ പോലീസില്‍ പരാതി നല്‍കി.
എന്നാല്‍ ബിജെപി, ഹിന്ദു ഐക്യവേദി കൊടിമരങ്ങള്‍ക്ക് മുന്നില്‍ സിപിഎം സ്ഥാപിച്ച ബോര്‍ഡ് പോലീസ് നീക്കം ചെയ്യുകയും ആറ്റുകാല്‍ മുതല്‍ മണക്കാട് വരെ കെട്ടിയിരുന്ന കാവിക്കൊടികള്‍ മുഴുവന്‍ അഴിച്ചുമാറ്റുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി ഫോര്‍ട്ട് പോലീസ് സ്റ്റേഷനുമുന്നില്‍ പ്രതിഷേധിച്ചു. അടുത്ത ദിവസം ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സിപിഎം സംഘം പോലീസ് നീക്കം ചെയ്ത സിപിഎം ബോര്‍ഡ് വീണ്ടും ബിജെപി കൊടിമരത്തില്‍ വച്ച് കെട്ടി സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചു. ഇതോടെ ഭക്തജനങ്ങള്‍ക്ക് സ്വാഗതമോതിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രമടങ്ങിയ ഫ്ലക്‌സ് ബോര്‍ഡ് ബിജെപിയുംസ്ഥാപിച്ചു. ബിജെപി സ്ഥാപിച്ച ബോര്‍ഡിനെ മറച്ച് സിപിഎം വീണ്ടും ബോര്‍ഡ് സ്ഥാപിച്ചു. ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ബോര്‍ഡിന് മുന്നില്‍ തടിച്ചുകൂടി. സ്ഥലത്തെത്തിയ ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ എം.കെ ബിനുകുമാര്‍, എസ്എച്ച്ഒ അനില്‍കുമാര്‍ എന്നിവര്‍ നേതാക്കളുമായി സംസാരിക്കുകയും വൈകുന്നേരത്തിനകം പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കി.
പ്രതിഷേധത്തിന് ആര്‍എസ്എസ് ആറ്റുകാല്‍ നഗര്‍ സഹകാര്യവാഹ് രഞ്ജിത്ത്, ബിജെപി ജില്ലാ വൈസ്പ്രസിഡന്റ് ആര്‍.സി ബീന, ആറ്റുകാല്‍ മണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ കിരണ്‍, മണക്കാട് ഏരിയ പ്രസിഡന്റ് മണക്കാട് നന്ദകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എന്നാല്‍ വൈകീട്ടായപ്പോള്‍ ബോര്‍ഡ് നാളെ മാറ്റാമെന്ന നിലപാട് പോലീസ് സ്വീകരിച്ചു. ഇതിനിടെ പോലീസ് സഹായത്തോടെ സിപിഎമ്മുകാര്‍ ബോര്‍ഡിനെ നശിപ്പിച്ച ശേഷം ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.
ജില്ലാ സഹകാര്യവാഹ് അഭിലാഷ് ബിജെപി ജില്ലാഭാരവാഹികളായ ആര്‍.സി ബീന, ബീനമുരുകന്‍, എസ്.കെ സന്തോഷ്, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് ജയാരാജീവ്, കൗണ്‍സിലര്‍ സിമി ജ്യോതിഷ്, മണക്കാട് ഏരീയ പ്രസിഡന്റ് മണക്കാട് നന്ദകുമാര്‍ തുടങ്ങിയവരെ പോലീസ് കസ്റ്റഡിയിലെടുത്ത് രാത്രിയോടെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: