ലക്നൗ : ന്യൂനപക്ഷ പ്രീണനം മുഖമുദ്രയാക്കി കൊണ്ടുനടക്കുന്ന കോൺഗ്രസ് പാർട്ടിക്ക് ഭഗവാൻ ശ്രീകൃഷ്ണന്റെ അനുഗ്രഹം വേണമെന്ന് പരോക്ഷമായി തെളിയിച്ചിരിക്കുകയാണ് ഉത്തർപ്രദേശിൽ. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കൃഷ്ണനായി ചിത്രീകരിക്കുന്ന പോസ്റ്ററുകൾ കാൺപൂരിലെ ചില സ്ഥലങ്ങളിൽ പതിച്ചിട്ടുണ്ട്.
ഭാരത് ജോഡോ ന്യായ് യാത്രയുമായി ഇവിടെയെത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് പ്രതീക്ഷിക്കുന്നു. പോസ്റ്ററുകളിൽ രാഹുൽ ഗാന്ധിയെ രഥത്തിൽ കയറുന്ന ശ്രീകൃഷ്ണനായും ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായിയെ അർജുനായും ചിത്രീകരിച്ചിരിക്കുന്നു.
കൻ്റോൺമെൻ്റിന് സമീപമുള്ള മാൾ റോഡിലും ഘണ്ടാഘർ മേഖലയിലുമാണ് പോസ്റ്ററുകൾ പതിച്ചത്. ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി അംഗം സന്ദീപ് ശുക്ലയാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ബുധനാഴ്ച ഉന്നാവോ വഴി കാൺപൂരിൽ എത്തുന്നത്. ജനുവരി 14ന് വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ നിന്നാണ് യാത്ര ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: