കൊളസ്ട്രോൾ എന്നത് ഇന്ന് ഇല്ലാത്തവർ ചുരുക്കമായിരിക്കും. മനുഷ്യ ശരീരത്തിൽ കാണപ്പെടുന്ന കോശങ്ങളിൽ ഒരു ഫാറ്റി-മെഴുക് രൂപത്തിലുള്ള പദാർത്ഥത്തെയാണ് കൊളസ്ട്രോൾ എന്ന് പറയുന്നത്. ശരീരത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ കൊഴുപ്പാണിത്. കരൾ ഉൽപ്പാദിപ്പിക്കുന്നത് പ്രധാനമായും രണ്ട് കൊളസ്ട്രോളുകളാണ്.
ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽ ഡി എൽ), ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എച്ച് ഡി എൽ) എന്നീ രണ്ട് ടൈപ്പ് കൊളസ്ട്രോളുകളാണ് ഉള്ളത്. എൽ ഡി എൽ കൊളസ്ട്രോളിനെ പലപ്പോഴും ‘മോശം’ കൊളസ്ട്രോൾ എന്നാണ് വിളിക്കുന്നത്. ഇവ ഉയർന്ന അളവ് ധമനികളിൽ അടിഞ്ഞുകൂടാൻ ഇടയാക്കുന്നതിനാൽ ഇത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു.
എച്ച് ഡി എൽ കൊളസ്ട്രോൾ നല്ല കൊളസ്ട്രോൾ എന്നാണ് അറിയപ്പെടുന്നത്. ഇത് രക്തപ്രവാഹത്തിൽ നിന്ന് എൽ ഡി എ എൽ കൊളസ്ട്രോൾ നീക്കം ചെയ്യാൻ സഹായിക്കുന്നതാണ്. ചീത്ത കൊളസ്‌ട്രോൾ ചികിത്സിച്ചില്ലെങ്കിൽ പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകും. ഹൃദയാരോഗ്യകരമായ ജീവിതത്തിന് ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിലൊന്നാണ് കൊളസ്ട്രോൾ അളവ് നിയന്ത്രിക്കുന്നത്. അതിന് തുളസി വളരെ സഹായകമായ ഒന്നാണ്.
കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനായി തുളസി ഇലകൾ സഹായിക്കുന്നതെങ്ങനെയെന്ന് നോക്കാം…
ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടം:
തുളസിയിൽ ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ ഹാനീകരമായ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുകയും എൽ ഡി എൽ അളവ് കുറയ്‌ക്കുകയും ചെയ്യുന്നു.
കരളിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു:
തുളസി കരളിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായകമാണ്. കൊളസ്ട്രോൾ മെറ്റാബോളിസത്തിനും നിയന്ത്രിണത്തിനും ആവശ്യമായ ഘടകമാണ്.
സ്ട്രെസ് നിയന്ത്രിക്കുന്നു:
കൊളസ്‌ട്രോളിന്റെ അളവ് വർധിപ്പിക്കുന്ന ഘടകങ്ങളിൽ ഒന്നാണ് സമ്മർദ്ദം. ഈ ഹെർബൽ ടീ കുടിക്കുന്നത് മോശം കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കാനും ഹൃദയത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കും.
ദഹനം വർദ്ധിപ്പിക്കുന്നു:
തുളസി ചായ കുടിക്കുന്നത് ദഹനം വർദ്ധിപ്പിക്കാൻ സഹായിക്കും. കുടലിന്റെ ആരോഗ്യത്തിന് ഇവ സഹായകമാണ്. കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിന് ഇവ സഹായകമാണ്.
ലിപിഡ് പ്രൊഫൈൽ മെച്ചപ്പെടുത്തുന്നു:
തുളസി ചായ പതിവായി കുടിക്കുന്നത് എൽഡിഎൽ അളവ് കുറയ്‌ക്കുകയും എച്ച്ഡിഎൽ കൊളസ്ട്രോളിനെ കൂട്ടുകയും ചെയ്തുകൊണ്ട് ലിപിഡ് പ്രൊഫൈലിനെ നിയന്ത്രിക്കുമെന്ന് തെളിയിച്ചിട്ടുണ്ട്.
നിങ്ങളുടെ ദിനചര്യയിൽ ചേർക്കുന്നത് എളുപ്പമാണ്:
കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നതിനായി തുളസി ചായ വെച്ച് കുടിക്കുന്നത് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: