ഗാസിയാബാദ്: ഉത്തർപ്രദേശിലെ ബുരാരി പ്രദേശത്തിനടുത്തുള്ള യമുന നദിയിൽ പത്താം ക്ലാസ് വിദ്യാർത്ഥികളായ മൂന്ന് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. അവരുടെ ഒരു സുഹൃത്തിനെ കാണാതായതായിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ലോനിയിലെ റാംപാർക്കിൽ താമസിക്കുന്ന നാല് ആൺകുട്ടികൾ യമുന നദിയിൽ കുളിക്കാൻ പോയതായിരുന്നു. കുളിക്കുന്നതിനിടയിൽ ആഴം കൂടിയ ഭാഗത്ത് 15 നും 17 നും ഇടയിൽ പ്രായമുള്ള നാല് ആൺകുട്ടികൾ യമുനയിൽ മുങ്ങിമരിച്ചതായി ബുരാരി പോലീസ് സ്റ്റേഷനിലേക്ക് സന്ദേശം ലഭിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എം. കെ. മീണ പറഞ്ഞു.
തുടർന്ന് പോലീസ് സംഘം അഗ്നിരക്ഷാ സേനക്കൊപ്പം യമുന തീരത്തെത്തി. തുടർന്ന് റെസ്ക്യൂ ബോട്ട് ടീം മൂന്ന് മൃതദേഹങ്ങൾ നദിയിൽ നിന്ന് പുറത്തെടുത്തു. നാലാമത്തെ ആൺകുട്ടിക്കായി തിരച്ചിൽ നടത്തുകയാണെന്ന് കമ്മീഷണർ പറഞ്ഞു. രാവിലെ 11 മണിയോടെയാണ് നാല് കുട്ടികളും വീടുവിട്ടിറങ്ങിയതെന്നാണ് പ്രാഥമികാന്വേഷണത്തിൽ പറയുന്നത്. അവരുടെ കുടുംബാംഗങ്ങൾ അവരുടെ വസ്ത്രങ്ങൾ നദീതീരത്ത് കണ്ടെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: