Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പട്ടയമേള ഇഷ്ടക്കാര്‍ക്ക് വേണ്ടി; റവന്യൂ മന്ത്രിയുടെ മണ്ഡലത്തില്‍ ഇഷ്ടക്കാര്‍ക്ക് ഏക്കറുകള്‍ പതിച്ച് നല്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2024, 05:13 pm IST
in Kerala, Thrissur

തൃശൂര്‍: സംസ്ഥാന പട്ടയമേളയുടെ ഉദ്ഘാടനം 22 ന് മുഖ്യമന്ത്രി നിര്‍വ്വഹിക്കാനിരിക്കെ പരാതിയുമായി ഒട്ടേറെപ്പേര്‍. സര്‍ക്കാര്‍ ഇഷ്ടക്കാര്‍ക്ക് മാത്രം പട്ടയം നല്കുന്നുവെന്നും അര്‍ഹരായവരെ ഒഴിവാക്കുന്നുമെന്നുമാണ് ആക്ഷേപം. 1999 ല്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കിയ വനഭൂമി പട്ടയങ്ങളാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. കേന്ദ്രാനുമതി ലഭിച്ച ശേഷം 25 വര്‍ഷം വൈകിയതു തന്നെ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയാണ്. ഇപ്പോഴും കേന്ദ്രം അനുവദിച്ച ഭൂമി പൂര്‍ണമായും വിതരണം ചെയ്യുന്നില്ല. ഇഷ്ടക്കാര്‍ക്ക് മാത്രം ഭൂമി നല്കുന്നു. മറ്റുള്ളവരുടെ വിവരങ്ങള്‍ മറച്ചുവെക്കുന്നു.

റവന്യൂ മന്ത്രി കെ.രാജന്റെ മണ്ഡലമായ ഒല്ലൂരിലാണ് പട്ടയങ്ങള്‍ ഏറെയും നല്കുന്നത്. ചേലക്കര മണ്ഡലത്തിലെ പഴയന്നൂര്‍ തൃക്കണായ,നരിക്കുണ്ട് പ്രദേശത്ത് നാല് പതിറ്റാണ്ടായി പട്ടയത്തിന് അപേക്ഷ നല്കി കാത്തിരിക്കുന്നവരുണ്ട്. ഇവരുടെ പേരുകള്‍ ഇക്കുറിയും ലിസ്റ്റിലില്ല. 99 ല്‍ കേന്ദ്രാനുമതി ലഭിച്ച പലരുടേയും പേരുകള്‍ ഒഴിവാക്കിയിരിക്കുന്നു.

വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന അപേക്ഷകളില്‍ സര്‍വ്വേ നടപടികള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. സര്‍വ്വേ പൂര്‍ത്തിയാക്കി കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്കിയാലേ കേന്ദ്രാനുമതി ലഭിക്കൂ എന്നിരിക്കെ സംസ്ഥാന സര്‍ക്കാരിന്റെ നിസംഗത അപേക്ഷകരോടുള്ള ക്രൂരതയാണ്.

നാല്‌സെന്റ് ഭൂമിക്ക് പട്ടയത്തിന് അപേക്ഷിച്ച ആയിരങ്ങള്‍ കാത്തുനില്‍ക്കുമ്പോഴാണ് ഒല്ലൂര്‍ മണ്ഡലത്തില്‍ ഒരേക്കര്‍ വരെയുള്ള ഭൂമിക്ക് പട്ടയം നല്കുന്നത്. തൃശൂര്‍ ജില്ലയില്‍ 1300 ലേറെ അപേക്ഷകളില്‍ സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിക്കാനുണ്ട്. വനഭൂമി പട്ടയ ഓഫീസ് പ്രവര്‍ത്തമാരംഭിച്ചിട്ടുണ്ടെങ്കിലും ഇവിടെ ആവശ്യത്തിന് സര്‍വ്വേയര്‍മാരോ മറ്റ് ജീവനക്കാരോ വാഹനങ്ങളോ ഇല്ല.

നവകേരള സദസ്സില്‍ പട്ടയത്തിനായി അപേക്ഷ നല്കിയവരെ കബളിപ്പിക്കുകയായിരുന്നുവെന്ന് അവര്‍ പറയുന്നു. വീണ്ടും വില്ലേജ് ഓഫീസില്‍ അപേക്ഷ നല്കാന്‍ പറഞ്ഞു. എന്നാല്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് ഇതേക്കുറിച്ച് ധാരണയില്ല. വനഭൂമി പട്ടയ ഓഫീസിലാണ് അപേക്ഷ നല്‌കേണ്ടത് . എന്നാല്‍ ഇവിടെയെത്തുന്നവര്‍ക്ക് നിരാശയാണ് ഫലം. തൃശൂര്‍ വനഭൂമി പട്ടയ ഓഫീസില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക,കേന്ദ്രാനുമതി ലഭിക്കുന്നതിനുള്ള സര്‍വ്വേ നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സമരം ശക്തമാക്കുമെന്ന് ഭൂസമര സമിതി ഭാരവാഹികളായ ഷാജഹാന്‍ എളനാട്,സരസ്വതി വലപ്പാട് റക്കീബ് തറയില്‍ എന്നിവര്‍ പറഞ്ഞു.

Tags: ThrissurRevenue departmentpattayamollur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദിജിയ്ക്കൊപ്പം പത്മജ (ഇടത്ത്) ആലങ്കോട് ലീലാകൃഷ്ണന്‍ (നടുവില്‍) രാജന്‍ പല്ലന്‍ (വലത്ത്)
Kerala

മനോരമയുടെ തെര. പ്രവചനം കാണുമ്പോള്‍ ചിരിവരും…2024ല്‍ സുരേഷ് ഗോപി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്ന് പറ‍ഞ്ഞു, പത്മജ ജയിക്കുമെന്ന് പറയാന്‍ മടി

Kerala

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

Kerala

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍
Kerala

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.