മുംബൈ: എക്കാലത്തേയും മികച്ച ഐപിഎല്‍ ടീമിന്റെ നായകനായി എം.എസ്. ധോണി. പതിനഞ്ചംഗ ടീമില്‍ ധോണിയടക്കം എട്ട് ഭാരത താരങ്ങള്‍ ഇടംപിടിച്ചു. എന്നാല്‍ മുംബൈ ഇന്ത്യന്‍സിന്റെ ഇതിഹാസ താരം രോഹിത് ശര്‍മയ്ക്ക് സ്ക്വാഡില്‍ ഇടമില്ല. പിന്നിട്ട പതിനാറ് സീസണുകളില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങളില്‍ നിന്നാണ് ഓള്‍ടൈം ഐപിഎല്‍ ടീം തെരഞ്ഞെടുത്തത്. വസീം അക്രം, മാത്യു ഹെയ്ഡന്, ടോം മൂഡി, ഡെയ്ല്‍ സ്റ്റെയ്ന് എന്നിവര്‍ക്കൊപ്പം എഴുപത് മാധ്യമപ്രവര്‍ത്തകരും ചേര്‍ന്നാണ് പതിനഞ്ച് താരങ്ങളെ കണ്ടെത്തിയത്.
ചെന്നൈ സൂപ്പര്‍ കിങ്സിനെ അഞ്ച് തവണ കിരീടത്തിലേക്ക് നയിച്ച എം.എസ്. ധോണിയാണ് ഓള്‍ടൈം ടീമിന്റെ ക്യാപ്റ്റന്‍. വിരാട് കോഹ്ലി, ഡേവിഡ് വാര്‍ണര്‍, ക്രിസ് ഗെയ്ല്, എ.ബി. ഡിവില്ലിയേഴ്്സ്, സുരേഷ് റെയ്ന തുടങ്ങിയവരെല്ലാം ടീമിലുണ്ട്. ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരാണ് ടീമിലെ ഓള്‍റൗണ്ടര്‍മാര്‍. റാഷിദ് ഖാന്, സുനില്‍ നരെയ്ന്, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ സ്പിന്നര്‍മാരായും ലസിത് മലിംഗ, ജസ്പ്രീത് ബുമ്ര എന്നിവര്‍ പേസര്‍മാരായും ടീമില്‍ ഇടംപിടിച്ചു.
എക്കാലത്തെയും മികച്ച ഐപിഎല്‍ ടീം: എം.എസ്. ധോണി (ക്യാപ്റ്റന്‍), വിരാട് കോഹ്ലി, ക്രിസ് ഗെയ്ല്, ഡേവിഡ് വാര്‍ണര്‍, സുരേഷ് റെയ്ന, എ ബി ഡിവില്ലിയേഴ്സ്, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കീറോണ്‍ പൊള്ളാര്‍ഡ്, റാഷിദ് ഖാന്, സുനില്‍ നരെയ്ന്, യുസ്വേന്ദ്ര ചഹല്‍, ലസിത് മലിംഗ, ജസ്പ്രീത് ബുമ്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: