ചേര്‍ത്തല: എസ്എന്‍ഡിപി യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ അയോഗ്യരാക്കണമെന്ന പരാതിയില്‍ തീര്‍പ്പ് കല്‍പ്പിച്ച് അയോഗ്യരാക്കേണ്ടതില്ലെന്ന് വ്യക്തമാക്കി രജിസ്ട്രേഷന്‍ ഐജി ഹൈക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ സന്തോഷമുണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
കണിച്ചുകുളങ്ങരയിലെ വീട്ടില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവരെ അയോഗ്യരാക്കണമെന്ന് കാട്ടി പ്രൊഫ.എം.കെ സാനുവാണ് ഹൈക്കോടതിയില്‍ പരാതി നല്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് നല്കാന്‍ ഹൈക്കോടതി രജിസ്ട്രേഷന്‍ വകുപ്പിന് നിര്‍ദേശം നല്കിയത്.
വാര്‍ഷിക റിട്ടേണുകളും ഫയലുകളും കൃത്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യോഗത്തിന്റെ കണക്കുകള്‍ സുതാര്യമാണെന്ന് കണ്ടത്തിയതില്‍ അഭിമാനമുണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞു. എം.കെ. സാനുവിനെ ചിലര്‍ കരുവാക്കുകയായിരുന്നു. യോഗത്തിന്റെ നടപടി ക്രമങ്ങളെ കുറിച്ച് അദ്ദേഹത്തിന് അറിവില്ല. യോഗത്തെ റീസിവര്‍ ഭരണത്തിന് കീഴില്‍ കൊണ്ട് വരാനാണ് ചിലര്‍ ശ്രമിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: