പാലക്കാട്: സിപിഎം എല്‍സി സെക്രട്ടറിയുടെ നേതൃത്വത്തില്‍ വനിതാ ബ്രാഞ്ച് സെക്രട്ടറിയെയും മകനെയും ഊരുവിലക്കിയതായി പരാതി. വാനോളം പുരോഗമനവും മനുഷ്യാവകാശവും പറയുന്ന പാര്‍ട്ടിയുടെ ലോക്കല്‍ സെക്രട്ടറിയാണ് ഒരു വനിതാ നേതാവിനെയും കുടുംബത്തെയും ഊരുവിലക്ക് ഏര്‍പ്പെടുത്തുന്നതിന് നേതൃത്വം നല്‍കിയത്.
പാലക്കാട് കൊടുമ്പ് വാക്കില്പ്പാടത്താണ് വനിത നേതാവിനെയും, ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയായ മകനെയും കൊടുമ്പ് വെസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായ വി. കലാധരന്റെ നേതൃത്വത്തില്‍ സമുദായം ഊര് വിലക്കേര്‍പ്പെടുത്തിയത്.
വ്യക്തിവൈരാഗ്യമാണ് ഇത്തരമൊരു ഊരുവിലക്കിലേക്കെത്തിയതെന്ന് പരാതിക്കാരനായ ഡിവൈഎഫ്ഐ നേതാവ് പറഞ്ഞു. ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയായ പരാതിക്കാരന് എല്‍സി സെക്രട്ടറിയുടെ നിലപാടുകളെ എതിര്‍ക്കുകയും, വിമര്‍ശിക്കുകയും, പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കുകയും ചെയ്തതിലെ വൈരാഗ്യമാണ് ഊരുവിലക്കിലേക്ക് എത്തിയതത്രെ.
കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ബന്ധുവീട്ടില്‍ രാത്രി പോയതിനെ തെറ്റായി ചിത്രീകരിച്ച് യുവാവിനെതിരെ സമുദായത്തില്‍ വ്യാജ പരാതി നല്കുകയുണ്ടായി. തുടര്‍ന്ന് സമുദായ ക്ഷേത്രത്തില്‍ കയറരുതെന്നും കുടുംബ ചടങ്ങുകളില്‍ പങ്കെടുക്കരുതെന്നും നിര്‍ദേശിച്ചു. ഊര് വിലക്ക് പിന്‍വലിക്കാന്‍ ഒരു ലക്ഷം രൂപ തെറ്റു പണം നല്‍കണമെന്നാണ് സമുദായത്തിന്റെ ആവശ്യം. എന്നാല്‍ വനിതാ നേതാവിന്റെയും മകന്റെയും അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഒരു ലക്ഷം അമ്പതിനായിരമായി കുറച്ചു. എന്നാല്‍ പണം അടയ്ക്കാനുള്ള തീയതി കഴിഞ്ഞയാഴ്ച അവസാനിച്ചതോടെയാണ് ഊരുവിലക്ക് ഏര്‍പ്പെടുത്തിയത്.
എല്‍സി സെക്രട്ടറിയുടെ നടപടിക്കെതിരെ സിപിഎം ജില്ലാ നേതൃത്വത്തിന് പരാതി നല്കി കാത്തിരിക്കുകയാണ് കുടുംബം.
ഊരുവിലക്കിന് പിന്നാലെ കടുത്ത ഭീഷണിയാണ് അമ്മയും മകനും നേരിടുന്നത്. ഈ സാഹചര്യത്തില്‍ സംരക്ഷണം ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: