കോട്ടയം: ജനാധിപത്യ രാജമാണെങ്കിലും കേരളത്തിലെ ഹിന്ദുവിന്റെ അവസ്ഥ പാക്കിസ്ഥാനിലേതിന് തുല്യമെന്ന് ബിജെപി മധ്യമേഖല പ്രസിഡൻ്റ് എൻ. ഹരി. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്നും മതം ശാസ്ത്ര വിരുദ്ധമാണ് എന്നും പറഞ്ഞ് ഓരിയിടുന്ന കമ്മ്യൂണിസ്റ്റുകൾ ഹിന്ദുവിന്റെ ആചാരങ്ങൾക്ക് നേരെ മാത്രമാണ് അസഹിഷ്ണുത കാണിക്കുന്നതെന്നും ഹരി പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിൽ ഒരു യു.പി സ്കൂളിന്റെ ഉള്ളിൽ തികഞ്ഞ ഈശ്വര വിശ്വാസികളായ മാനേജരും ഏതാനും അദ്ധ്യാപകരും, പി.റ്റി.എ ഭാരവാഹികളും സ്ഥാപനത്തിന്റെ ഐശ്വര്യത്തിനും സമൃദ്ധിക്കുമായി ഈ നാട്ടിലെ ഹിന്ദു നൂറ്റാണ്ടുകളായി ആചരിച്ചു പോരുന്ന വിഘ്നേശ്വരനുള്ള പൂജ(ഗണപതി ഹോമം) നടത്തി. ഈ ഒറ്റ കാരണം പറഞ്ഞ് സിപിഎം പ്രവർത്തകർ സ്കൂളിൽ അതിക്രമം കാണിക്കുകയും പോലീസിനെ ഉപയോഗിച്ച് മാനേജർ ഉൾപ്പെടെയുള്ള ആളുകളെ അറസ്റ്റ് ചെയ്തു കൊണ്ടുപോയതും കേവലം ഒരു പ്രതിഷേധം കൊണ്ട് ഉണ്ടായതല്ല, മറിച്ച് കേരളത്തിലെ ഹൈന്ദവ സമൂഹം നേരിടാൻ പോകുന്ന യഥാർത്ഥ വിപത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.
ഇസ്ലാമിക മാനേജ്മെൻ്റിന് കീഴിലോ, ഇസ്ലാം മതവിഭാഗത്തിൽപ്പെട്ട കുട്ടികൾ കൂടുതലായി പഠിക്കുന്ന പൊതു വിദ്യാലയങ്ങളിൽ നിലനിൽക്കുന്ന മതാധിഷ്ഠിത സമയക്രമങ്ങളും അവധിയും ഭക്ഷണ നിഷ്കർഷകളുമെല്ലാം ഇവരുടെ മൂക്കിന് താഴെ തന്നെ നടക്കുമ്പോൾ ഒരു ചെറുവിരൽ പോലും അനക്കാൻ ശേഷി ഇല്ലാത്ത ഇവറ്റകളാണ് തികഞ്ഞ മതേതര ബോധത്തിൽ പ്രവർത്തിക്കുന്ന ഹിന്ദു സ്ഥാപനങ്ങളെ കരിവാരി തേക്കാൻ ശ്രമിക്കുന്നത്.
മുസ്ലീം സ്കൂളുകളിൽ അവർ നിർബന്ധ പൂർവ്വം നടപ്പിൽ വരുത്തുന്ന തീവ്ര ഇസ്ലാമിക ആരാധനകളെ ഇവർ വെള്ളപൂശിക്കൊണ്ടിരിക്കുകയാണ്. മുസ്ലിം മത സംഘടനകളും സമാന സ്വഭാവമുള്ള രാഷ്ട്രീയ, യുവജന, വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്ക് ഭൂരിപക്ഷമുള്ള സർക്കാർ കോളേജിന്റെ പ്രഥാന കവാടം മുസ്ലിം ആരാധനാലയത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന തരത്തിൽ നിർമ്മിച്ചപ്പോൾ ഇതേ ശിഖണ്ഡികളുടെ നാവ് ഇറങ്ങി പോയോ എന്നും ഹരി ചോദിക്കുന്നു.
സുഡാപ്പികൾക്കും, ഇസ്ലാമിക മത ഭീകരർക്കും വിടു പണി ചെയ്യുന്ന ഇടത് പക്ഷം ഹൈന്ദവ ബിംബങ്ങളേയും, സനാതന മൂല്യങ്ങളേയും അധിക്ഷേപിക്കാനും അക്രമിക്കാനും തുടങ്ങിയിട്ട് കാലം കുറച്ചായി. സ്വന്തം കുടുംബത്തിന്റെ സ്വത്വത്തെ തള്ളിപറയുകയും അന്യനെ അച്ഛനായി കാണുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റ് കാപട്യം ഒന്ന് ഓർത്ത് വയ്ക്കുക, ഗണപതി മിത്തല്ലാ എന്നും ശബരിമല അയ്യപ്പൻ സനാതന സത്യമാണ് എന്നതും ഉൾപ്പെടെ ഹൈന്ദവ സംസ്കാരവും ആചാരവും സംരക്ഷിക്കാനും അതേ പോലെ എല്ലാ ജനവിഭാഗത്തിന്റെയും ആരാധനയും, വിശ്വാസവും ഉയർത്തിപ്പിടിക്കാനും ബിജെപി എന്നും പ്രതിജ്ഞാബദ്ധരാണെന്നും ഓർമ്മിപ്പിക്കുന്നു.
അധികം ഹൈന്ദവ നിന്ദ നിങ്ങൾ നടത്തിയാൽ തക്കതായ തിരിച്ചടി വൈകാതെ തന്നെ പ്രതിക്ഷിച്ചോളൂവെന്നും ഹരി തന്റെ പ്രസ്താവനയിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: