ന്യൂദല്‍ഹി: വീണ്ടും പ്രസംഗത്തില്‍ മണ്ടത്തരം വിളമ്പി രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി മോദി തന്നെ ഒബിസിക്കാരനായിരിക്കെ, രാമക്ഷേത്ര പ്രാണപ്രതിഷ്ഠയില്‍ ഒബിസിക്കാര്‍ ഉണ്ടായിരുന്നില്ലെന്ന പുതിയ വാദവുമുയര്‍ത്തിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. രാമക്ഷേത്ര പ്രാണപ്രതിഷ്ഠാച്ചടങ്ങില്‍ ഐശ്വര്യ റായിയെയും അമിതാഭ് ബച്ചനെയും പോലുള്ള വിഐപികളേ ഉണ്ടായിരുന്നുള്ളൂ എന്നും രാഹുല്‍ വിമര്‍ശിച്ചു.
ഭാരത് ജോഡോ ന്യായ് യാത്രയില്‍ യുപിയിലെ പ്രയാഗ് രാജില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു രാഹുല്‍ ഗാന്ധി ഈ മണ്ടത്തരം വിളമ്പിയത്. തേലി വിഭാഗത്തില്‍പ്പെട്ടയാളാണ് നരേന്ദ്രമോദി. 2000 മുതല്‍ തേലി വിഭാഗം ഒബിസിയാണ്. പ്രാണപ്രതിഷ്ഠാച്ചടങ്ങില്‍ ഐശ്വര്യറായി പങ്കെടുത്തിരുന്നില്ലെന്ന വിമര്‍ശനവും രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ഉയരുന്നുണ്ട്. പ്രാണപ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കാത്ത ഐശ്വര്യ റായിയെ താങ്കള്‍ മാത്രം എങ്ങിനെ കണ്ടു എന്നാണ് സമൂഹമാധ്യമങ്ങള്‍ ചോദിക്കുന്നത്.
രാഹുല്‍ ഗാന്ധിയുടെ മണ്ടന്‍ പ്രസംഗം ഇതാ:
VIDEO | Here's what Congress leader Rahul Gandhi said while addressing a gathering in Prayagraj during his Bharat Jodo Nyay Yatra.
"Did you see the 'Ram Mandir Pran Pratishtha'? Did you see any OBC or ST/SC faces? It was attended by Amitabh Bachchan, Aishwarya Bachchan, and PM… pic.twitter.com/9wqyPziV3z
— Press Trust of India (@PTI_News) February 18, 2024
അയോധ്യയിലെ പ്രാണപ്രതിഷ്ഠയില്‍ ഒബിസിക്കാരോ ആദിവാസികളോ ഇല്ലായിരുന്നെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. 2023 സെപ്തംബറില്‍ രാഹുല്‍ ഗാന്ധി ഇതുപോലെ ഒരു വാദഗതി ഉന്നയിച്ചിരുന്നു. മോദി സര്‍ക്കാരില്‍ ഒബിസിക്കാരില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വാദം. അതിന് അമിത് ഷാ അന്ന് മറുപടി കൊടുക്കുകയും ചെയ്തു. പിന്നീട് ബിജെപി മന്ത്രിസഭയിലെയും ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളിലെ മന്ത്രിസഭയിലെ ഒബിസിക്കാരുടെയും വിശദമായ ലിസ്റ്റ് തന്നെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ പുറത്തുവിടുകയുണ്ടായി.
അതു പ്രകാരം 303 അംഗ മോദി മന്ത്രിസഭയില്‍ 85 പേര്‍ ഒബിസിക്കാരാണ്. രാജ്യത്താകമാനം ഉള്ള ബിജെപിയുടെ 1358 എംഎല്‍എമാരെ എടുത്താല്‍ അതില്‍ 29 ശതമാനം പേരും ഒബിസിക്കാരാണ്. രാജ്യത്തെ 163 ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങളെ എടുത്താലും അതില്‍ 40 ശതമാനം പേരും ഒബിസി വിഭാഗക്കാരാണ്.
വാസ്തവത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലുള്ളതിനേക്കാള്‍ കൂടുതല്‍ ഒബിസിക്കാര്‍ ബിജെപിയില്‍ ഉണ്ടെന്നും നദ്ദ അന്ന് രാജ്യസഭയില്‍ സ്ത്രീസംവരണ ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രസ്താവിച്ചിരുന്നു. അതുപോലെ രാജ്യത്ത് ഒരു ആദിവാസി ഗോത്രവനിതയെ രാഷ്‌ട്രപതിയാക്കാനുള്ള ധൈര്യം കാണിച്ചത് മോദിയാണ്. ഇതിനെ കേരളത്തിലെ സാമ്പത്തിക വിദഗ്ധനായ കുഞ്ഞാമന്‍ വരെ മോദിയെ അഭിനന്ദിച്ചിരുന്നു. രാജ്യത്തുടനീളമുള്ള അഭ്യസ്തവിദ്യരായ ആദിവാസി, പിന്നാക്കവിഭാഗങ്ങളെ കോരിത്തരിപ്പിച്ച ചരിത്രനിമിഷമായിരുന്നു അത്. ഇതെല്ലാം മറന്നാണ് രാഹുല്‍ ഗാന്ധി വീണ്ടും മണ്ടന്‍ പ്രസംഗവുമായി എത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: