തിരുവനന്തപുരം: വിവാദമായ കേരള സെനറ്റ് യോഗത്തില്‍ എത്താതിരുന്ന എംഎല്‍എ മാരുടെ ഹാജര്‍ രേഖപ്പെടുത്തിയതായി ആരോപണം. എംഎല്‍എമാരായ ഒ എസ് അംബിക, എം.എസ് അരുണ്‍ കുമാര്‍ ,ഡി കെ മുരളി , വി.ശശി ,ഡോ.സുജിത്ത് വിജയന്‍പിള്ള ,എം.വിന്‍സെന്റ് എന്നിവര്‍ ഹാജരായിരുന്നു എന്നാണ് മന്ത്രി ഡോ ആര് ബിന്ദു തയ്യാറാക്കിയ മിനിറ്റ്സില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇതില്‍ പലരും സെനറ്റ് ഹാളില്‍ എത്തിയിരുന്നില്ല. സെനറ്റ് നടന്ന സമയത്ത് മറ്റ് പരിപാടികളില്‍ എംഎല്‍എ മാര്‍ പങ്കെടുത്തതിന്റെ തെളിവും പുറത്തുവന്നിട്ടുണ്ട്.
ആകെയുള്ള 95 സെനറ്റര്‍മാരില്‍ മൂന്നുപേരൊഴികെ 93 ആളുകളും പങ്കെടുത്തതായിട്ടാണ് മിനിസ്റ്റില്‍ പറയുന്നത്. ചാന്‍സലറുടെ നോമിനിയെ തെരഞ്ഞെടുക്കാനുള്ള അജണ്ട അംഗീകരിക്കാന്‍ പാടില്ലന്ന പ്രമേയം അവതരിപ്പിച്ചെന്നും 63 പേര് പിന്തുണച്ചുവെന്നുമായിരുന്നു മന്ത്രിയും സംഘവും അവകാശപ്പെട്ടിരുന്നത്. ഗവര്‍ണര്‍ നോമിനികളായ 13 പേരും യുഡിഎഫിനെ പിന്തുണയക്കുന്ന 11 പേരും ഉള്‍പ്പെടെ 24 പേരാണ് പ്രതിപക്ഷത്തുള്ളത്. എങ്കില്‍ ഹാജരായവരില്‍ 7 പേര് കൂടി പ്രമേയത്തെ പിന്തുണച്ചില്ല എന്നുവരും.
പ്രമേയം അവരിപ്പിച്ചു , പാസാക്കി എന്നൊക്കെ പുറത്തു പറഞ്ഞെങ്കിലും മിനിറ്റ്സില്‍ പ്രമേയം പരാമര്‍ശിക്കുന്നില്ല. പിന്തുണച്ചവരുടെ എണ്ണവും പറയുന്നില്ല. സേര്‍ച്ച് കമ്മറ്റിയിലേക്ക സെനറ്റ് പ്രതിനിധിയെ അയയക്കാന്‍ നിയമം അനുവദിക്കില്ലന്ന് സെനറ്റ് അംഗം അഡ്വ മുരളീധരന് പിള്ള ചൂണ്ടിക്കാട്ടി എന്നുമാത്രമാണ് പറയുന്നത്. സെനറ്റ് യോഗത്തില്‍ വാദപ്രതിവാദങ്ങള്‍ ഉയരവേ ഭൂരിപക്ഷത്തിന്റെ തീരുമാനം ചാന്‍സലറെ അറിയിക്കാന്‍ തീരുമാനിച്ച് യോഗം പിരിഞ്ഞു എന്നാണ് പറഞ്ഞിരിക്കുന്നത്. ഭൂരിപക്ഷം എങ്ങനെ കണക്കാക്കി, എത്രപേര്‍ അനുകൂലിച്ചു എന്നൊന്നും മിനിറ്റസില്‍ രേഖപ്പെടുത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: