ന്യൂദല്‍ഹി: പ്രധാനമന്ത്രിയായ ശേഷം വിദേശങ്ങളില്‍ കറങ്ങിത്തിരിഞ്ഞ മോദി നല്ലൊരു സമയം ചെലവഴിച്ചത് വിദേശ ബഹുരാഷ്ട്രക്കമ്പനികളുടെ മേധാവികളെ കാണാനാണ്. ഏറ്റവുമൊടുവില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണപ്രകാരം അമേരിക്കയിലേക്ക് പോയപ്പോള്‍ മോദി യുഎസിലെ പ്രമുഖ കമ്പനികളുടെ സിഇഒമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇക്കൂട്ടത്തില്‍ ഗൂഗിള്‍ സിഇഒ ആയ ഇന്ത്യക്കാരനായ സുന്ദര്‍പിച്ചൈയും ഉണ്ടായിരുന്നു.
Google is building its largest campus outside of its US headquarters in Hyderabad, India at Gachibowli, an information technology cluster. The 3 million square foot building is on a 7.3-acre site that Google acquired in 2019. pic.twitter.com/dfwGsLZP3U
— Know Your History (@H54355Know) February 18, 2024
പിന്നീട് സുന്ദര്‍ പിച്ചെെ ഇന്ത്യയില്‍ എത്തി മോദിയെ കണ്ടു. ഇതെല്ലാം വലിയൊരു സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള കൂടിക്കാഴ്ചയായിരുന്നു. ഇപ്പോള്‍ ഹൈദരാബാദില്‍ ഉയരുന്ന ഗൂഗിളിന്റെ 33 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഓഫീസ് യുഎസിന് പുറത്തുള്ള ഗൂഗിളിന്റെ ഏറ്റവും വലിയ ഓഫീസാണ്. ആയിരം കോടി രൂപയിലാണ് ഈ കാമ്പസ് ഉയരുക. തൊട്ടടുത്ത് തന്നെയുള്ള ജെഫ് ബെസോസിന്റെ ആമസോണ്‍ ഓഫീസ് 30 ലക്ഷം ചതുരശ്ര മീറ്ററാണുള്ളത്. അതിനേക്കാള്‍ വലിപ്പമുണ്ട് ഗൂഗിള്‍ ഓഫീസിന്. ജെഫ് ബെസോസിന്റെ ആമസോണ്‍ ഓഫീസില്‍ 15000 പേര് ജോലി ചെയ്യുന്നു. ഗൂഗിള്‍ ഓഫീസ് അതിനേക്കാള്‍ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കും. ഈ ഗൂഗിള്‍ കാമ്പസ് 2026ല്‍ പ്രവര്‍ത്തനക്ഷമമാകും.
2019ല്‍ തന്നെ ഗൂഗിള്‍ ഇവിടെ 7.3 ഏക്കര്‍ ഭൂമി ഏറ്റെടുത്തിരുന്നു. അതില്‍ ഉയരാന്‍ പോകുന്ന ഓഫീസിന്റെ രൂപമാതൃക 2023 നവമ്പറില്‍ പുറത്തുവിട്ടിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. ഹൈദരാബാദില്‍ ഉയരുന്ന ഗൂഗിള്‍ ഓഫീസിനെ ബിസിനസുകാരന് ആനന്ദ് മഹീന്ദ്ര പ്രകീര്‍ത്തിച്ചിരുന്നു.
ഉയര്‍ന്ന സ്കില്ലുകളുള്ള ജീവനക്കാര്‍ക്ക് ജോലി നല്കാന് ഉദ്ദേശിച്ചുള്ളതാണ് ഈ ഗൂഗിള്‍ കാമ്പസ്. സ്കില്‍ ഉള്ള ജീവനക്കാരെ ലഭിക്കും എന്നതിനാല്‍ കൂടിയാണ് ഗൂഗിള്‍ ഹൈദരാബാദില്‍ ഓഫീസ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഇന്ത്യയുടെ വളര്ച്ചാകുതിപ്പിന്റെ ഭാഗഭാക്കാകാന്‍ എന്നും ഗൂഗിളിന് ആഗ്രഹമുണ്ടെന്ന് സുന്ദര്‍ പിച്ചൈ നേരത്തെ സിലിക്കണ്‍വാലിയില്‍ വെച്ച് മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: