ഭോപാല്‍: രാഷ്ട്രം എന്നത് പ്രകാശത്തിന്റെ പാതയില്‍ സമാജത്തെ നയിക്കുന്നതാണെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. ഭോപാലില്‍ നര്‍മ്മദ സാഹിത്യ മന്ഥന് ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഭാരതത്തിന്റെ തനിമയുടെ ആധാരം ധര്‍മ്മമാണ്. സത്യം, വിശുദ്ധി, കര്‍മ്മം എന്നിവയാണ് തനിമയെ വളര്‍ത്തുന്ന ഘടകങ്ങള്‍. ഓരോ രാജ്യവും അവരവരുടെ തനിമയുടെ അടിസ്ഥാനത്തിലാണ് പ്രതീകങ്ങളെ തെരഞ്ഞെടുക്കുന്നത്. ശാന്തിയുടെയും സമൃദ്ധിയുടെയും അടയാളമായി ഗോമാതാവിനെ ഭാരതം പവിത്രമായി കണ്ടു. അതേസമയം ചൈന ആക്രമണത്തിന്റെ പ്രതീകമായ വ്യാളിയെ ആണ് തെരഞ്ഞെടുത്തതെന്ന് നന്ദകുമാര്‍ പറഞ്ഞു.
മഖന്‍ലാല്‍ ചതുര്‍വേദി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.കെ.ജി. സുരേഷ്, പദ്മശ്രീ ഭഗവതി ലാല്‍ രാജ്പുരോഹിത് തുടങ്ങിയവരും ഉദ്ഘാടനസമ്മേളനത്തില്‍ പങ്കെടുത്തു. മുകുള്‍ കനിത്കര്‍, സ്വാമി വിജ്ഞാനാനന്ദ, രാമേശ്വര്‍ മിശ്ര പങ്കജ്, പദ്മശ്രീ മുകേഷ് ശര്‍മ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: