അയോധ്യാ രാമക്ഷേത്രത്തിലേക്കുള്ള ഭക്തരുടെ ഒഴുക്ക് അനുദിനം വര്‍ധിക്കുകയാണ്. ഇതോടെ വെള്ളിയാഴ്ച മുതല്‍ പകല്‍ ഒരു മണിക്കൂര്‍ നേരം അയോധ്യാ രാമക്ഷേത്രം അടച്ചിടാന്‍ തീരുമാനമായി. ഉച്ചയ്ക്ക് ശേഷമായിരിക്കും ക്ഷേത്രം ഒരു മണിക്കൂര്‍ നേരം അടച്ചിടുക.
രാവിലെ ആറ് മണി മുതല്‍ രാത്രി 10 മണിവരെ ക്ഷേത്രം തുറന്നിരിക്കും. പ്രധാനമായും ഭക്തരുടെ എണ്ണത്തിലുള്ള അഭൂതപൂര്‍വ്വമായ ഒഴുക്ക് കാരണമാണ് ക്ഷേത്രം ഉച്ചയ്ക്ക് ശേഷം ഒരു മണിക്കൂര്‍ നേരം അടച്ചിടാന്‍ തീരുമാനമായത്. കാരണം
പ്രാണപ്രതിഷ്ഠ കഴിഞ്ഞയുടന്‍ രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് മണിവരെയായിരുന്നു ദര്‍ശന സമയം. ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെ ക്ഷേത്രം അടച്ചിടാനും ധാരണയായിരുന്നു. ഇപ്പോഴാണ് രണ്ട് മണിക്കൂറിന് പകരം അടച്ചിടുന്നത് ഒരു മണിക്കൂര്‍ നേരമാക്കി നിജപ്പെടുത്തി.
രാമക്ഷേത്രം പകല്‍ നേരം അടച്ചിടുന്നതിന് കാരണമായി മുഖ്യപുരോഹിതന്‍ ആചാര്യ സത്യേന്ദ്രദാസ് പറയുന്നത് ഇതാണ്: “ഇവിടുത്തെ രാമവിഗ്രഹം ബാലകരാമനാണ്. വെറും അഞ്ചുവയസ്സായ കുട്ടി. ഈ ബാലകന് ഇത്രയധികം നേരം ഭക്തര്‍ക്ക് ദര്‍ശനവും നല്കി ഉണര്‍ന്നിരിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് ഈ ബാലകവിഗ്രഹത്തിന് ഒരു മണിക്കൂര്‍ നേരം ഉറങ്ങാനായി വിശ്രമം നല്‍കണമെന്ന് തീരുമാനിച്ചിരിക്കുന്നത്. പുതിയ സമയം അനുസരിച്ച് ഉച്ചയ്ക്ക് 12.30 മുതല്‍ 1.30 വരെ നട തുറക്കില്ല. ഈ സമയം ബാലക രാമന് ഉറങ്ങാം. “
പ്രതികരിക്കാൻ ഇവിടെ എഴുതുക: