കോഴിക്കോട്: വടകര ആയഞ്ചേരി ടൗണില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. അപകടത്തില്‍ ആളപായമില്ല.
കാറില്‍ നിന്ന് പുക ഉയര്‍ന്നത് കണ്ടപ്പോള്‍ തന്നെ കാറിലുണ്ടായിരുന്നവര്‍ ഇറങ്ങിയോടുകയായിരുന്നു. രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്.
വടകരയില്‍ നിന്ന് അഗ്നിശമന സേനയെത്തി തീ കെടുത്തിയെങ്കിലും കാര്‍ കത്തി നശിച്ചിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ കുടുംബമാണ് കാറിലുണ്ടായിരുന്നത്.
അസ്വാഭാവികത തോന്നിയപ്പോള്‍ കാര്‍ നിര്‍ത്തി. തുടര്‍ന്ന് പുക ഉയര്‍ന്നതിന് പിന്നാലെ തീപിടരുകയുമായിരുന്നു. മേമുണ്ട സ്വദേശി രാജേന്ദ്രനും കുടുംബവുമാണ് കാറില്‍ ഉണ്ടായിരുന്നത്. മകന് അശ്വിന് രാജാണ് കാര്‍ ഓടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: