തിരുവനന്തപുരം: മോദി ഗ്യാരന്‍റിയുടെ ഭാഗമായി കേരളത്തില്‍ വിതരണം ചെയ്യുന്ന കിലോയ്ക്ക് 29 രൂപ വിലയുള്ള ഭാരത് അരി നല്‍കുന്നത് തുമ്പപ്പൂ ചോറ്. അത്രയ്ക്ക് സ്വാദിഷ്ടമായ ചോറാണ് ഭാരത് അരി എന്ന് പേരിട്ടിരിക്കുന്ന പൊന്നി അരി നല്‍കുന്നത്.
കണ്ടാല്‍ പച്ചരി പോലെ തോന്നുമെങ്കിലും ഈ ഭാരത് അരി പൊന്നി അരിയാണ്. വേഗം വേവുകയും ചെയ്യും. അതുകൊണ്ട് ഗ്യാസായാലും വിറകായാലും ഇന്ധനച്ചെലവും തുച്ഛം. കേരളത്തില്‍ വിവിധ ജില്ലകളില്‍ ഭാരത് അരിയുടെ വിതരണം ഊര്‍ജ്ജിതമാകുമ്പോള്‍ ഭാരത് അരി വേവിച്ച് കഴിച്ചവരുടെ അഭിപ്രായങ്ങളും പ്രവഹിക്കുകയാണ്.
ഇപ്പോള്‍ ഭാരത് അരിയെ വെല്ലുവിളിച്ച് പിണറായി സര്‍ക്കാര്‍ ജയ അരിയിറക്കുമന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ഈ ജയ അരിയ്‌ക്ക് വില കൂടുതലാണെന്ന വിമര്‍ശനമുണ്ട്. സപ്ലൈകോയില്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നടപ്പാക്കിയ വിലവര്‍ധന കണക്കിലെടുത്താല്‍ ജയ അരി കിട്ടാന്‍ 30 രൂപ നല്‍കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക