കണ്ണൂര്‍: കേരള-കര്‍ണാടക വനാതിര്‍ത്തിയില്‍ കാട്ടാനയുടെ അക്രമത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് കൂട്ടാളികള്‍ ഉപേക്ഷിച്ച മാവോയിസ്റ്റ് സുരേഷിനെതിരെ യുഎപിഎ ചുമത്തി. പയ്യാവൂര്‍ ഇന്‍സ്പെക്ടറുടെ ചുമതല വഹിക്കുന്ന ശ്രീകണ്ഠപുരം ഇന്‍സ്പെക്ടര്‍ ജീവന് ജോര്‍ജ് ഇന്നലെ രാവിലെ പരിയാരം മെഡിക്കല്‍ കോളജിലെത്തി ഇയാളുടെ മൊഴിയെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്.
പരിയാരം മെഡിക്കല്‍ കോളജിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. മാവോയിസ്റ്റ് സംഘം വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് പശ്ചിമഘട്ട സ്പെഷല്‍ സോണ്‍ കമ്മിറ്റിയംഗം ചിക്കമംഗളൂരു അങ്ങാടി സ്വദേശി സുരേഷ് എന്ന പ്രദീപിനെ (49) പയ്യാവൂര്‍ പഞ്ചായത്തിലെ കാഞ്ഞിരിക്കൊല്ലി ചിറ്റാരി കോളനിയിലെത്തിച്ചത്. സുരേഷിനെ ഉപേക്ഷിച്ച സംഘത്തില്‍ എത്രപേരുണ്ടായിരുന്നുവെന്ന് തിരിച്ചറിയാനായിട്ടില്ല.
10 പേരുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുമ്പോള്‍ മൂന്ന് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് സംഘത്തിലുണ്ടായതെന്നാണ് പോലീസ് നിഗമനം. 2002 മുതല്‍ സുരേഷ് മാവോയിസ്റ്റ് സംഘത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് പോലീസ് പറയുന്നത്. ബാണാസുര ദളത്തിലാണ് ഇപ്പോഴത്തെ പ്രവര്‍ത്തനം. മാവോയിസ്റ്റുകളെ കണ്ടെത്താന്‍ ഇന്നലെയും വനമേഖലകളില്‍ ഡ്രോണ്‍ നിരീക്ഷണവും തണ്ടര്‍ ബോള്‍ട്ട് തെരച്ചിലും ശക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: