തിരുവനന്തപുരം : കേരള സര്‍വകലാശാല സെനറ്റ് യോഗത്തില്‍ മന്ത്രി ആര്‍ ബിന്ദുവിന്റെ നാടകം പ്രതിഷേധാര്‍ഹമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദ്.
കേരള സര്‍വ്വകലാശാല സെനറ്റ് യോഗത്തില്‍ സേര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നല്‍കാനുള്ള തീരുമാനത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രിയും മറ്റു ഇടതുപക്ഷ അംഗങ്ങളും ചേര്‍ന്ന് അട്ടിമറിച്ചത് ഉന്നത വിദ്യാഭ്യാസ രംഗത്തോടും ജുഡീഷ്യറിയോടുമുള്ള അപരാധവും വെല്ലുവിയുമാണ്. വൈസ് ചാന്‍സിലര്‍ അധ്യക്ഷത വഹിക്കേണ്ട യോഗത്തില്‍ ചാന്‍സിലറായ ഗവര്‍ണറുടെ നിര്‍ദ്ദേശമോ അനുവാദമോ ഇല്ലാതെ അധ്യക്ഷത വഹിച്ചതും വിസിയെ തന്റെ കര്‍ത്തവ്യനിര്‍വഹണത്തെ തടസ്സപ്പെടുത്തിയതും മന്ത്രി ആര്‍ ബിന്ദു നടത്തിയ അധികാര ദുര്‍വിനിയോഗമാണ്.
സര്‍വ്വകലാശാല സ്ഥിരം വിസിയെ നിയമിക്കാനുള്ള സേര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിയമിക്കാനുള്ള യോഗത്തില്‍ മന്ത്രിയുടെ അനാവശ്യമായ ഇടപെടല്‍ സര്‍വ്വകലാശാലയുടെ സ്വയം ഭരണത്തെ ഖണ്ഡിക്കുന്നതാണ്.
സേര്‍ച്ച് കമ്മിറ്റിയിലേക്ക് ഒരു മാസത്തിനുള്ളില്‍ സര്‍വ്വകലാശാല പ്രതിനിധികളെ നല്‍കണമെന്നുള്ള കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ആണ് സര്‍വകലാശാല ചാന്‍സിലറായ ഗവര്‍ണര്‍ സര്‍വ്വകാലാശാലകളോട് സെനറ്റ് യോഗം ചേര്‍ന്ന് പ്രതിനിധിയെ നല്‍കാന്‍ ആവശ്യപ്പെട്ടത്. ഈ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മാതൃകാപരമായി സെനറ്റ് യോഗം ചേരുവാനും സേര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നല്‍കുവാനും വൈസ് ചാന്‍സിലര്‍ മുന്‍കൈ എടുത്തത്. ഈ പ്രവര്‍ത്തനത്തെ അട്ടിമറിക്കുവാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയും മറ്റു ഇടതുപക്ഷ സംഘടനയില്‍ നിന്ന് സിന്‍ഡിക്കേറ്റിലേക്കു സെനറ്റിലേക്കും എത്തിയവരും സെനറ്റുയോഗം അലങ്കോലപെടുത്തിയത് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തിന് നാണക്കേടാണ്.
സ്വജനപക്ഷപാതത്തിന് ഊന്നല്‍ കെടുത്തുകൊണ്ട് ഇടതുപക്ഷ സര്‍ക്കാര്‍ നടത്തുന്ന നശീകരണ പ്രവര്‍ത്തനങ്ങള്‍ ആണ് കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ പിന്നോട്ടടിക്കുന്നത്. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തകര്‍ക്കുവാന്‍ ശ്രമിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഇത്തരം നിലവാരം കുറഞ്ഞ നാടകങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണെങ്കില്‍ മന്ത്രിയെ തെരുവില്‍ തടയും എന്നും എബിവിപി സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദ് പ്രസ്താവിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: