ക്യൂബന്‍ ദേശീയ നേതാവ് എന്ന രീതിയില്‍ ചെ ഗുവേര ഇന്ത്യയിലും കേരളത്തിലും ബംഗാളിലും വന്നിട്ടുണ്ടെന്നും കേരളത്തില്‍ ചെ ഗുവേര വന്നപ്പോള്‍ ഇഎംഎസോ, എകെജിയോ അദ്ദേഹത്തെ സ്വീകരിക്കാന്‍ പോലും ചെന്നിട്ടില്ലെന്നും ബിജെപി നേതാവ് അഡ്വ. പി.ആര്. ശിവശങ്കര്‍. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് പി.ആര്. ശിവശങ്കര്‍ ഇക്കാര്യം പറഞ്ഞത്.
ചെ ഗുവേരയെക്കുറിച്ചുള്ള അപ്രിയസത്യങ്ങള്‍ പറയുന്ന ശിവശങ്കറിന്റെ ‘ചെ ഗുവേര കെട്ടുകഥകളും യാഥാര്‍ത്ഥ്യവും’ എന്ന പുസ്തകത്തിലാണ് ഇന്ന് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വിഗ്രഹമാക്കിയ ചെഗുവേരയെക്കുറിച്ചും അദ്ദേഹത്തോടുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സമീപനവും സംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്.
“അന്ന് കേരളം സന്ദര്‍ശിച്ച ചെ ഗുവേര ഇപ്പോഴത്തെ എകെജി ഭവന്റെ അടുത്തുള്ള അശോകാ ഹോട്ടലിലാണ് താമസിച്ചത്. അന്ന് ചെഗുവേരയെ സോവിയറ്റ് വിരുദ്ധനായ ചൈനീസ് ചാരനായാണ് സിപിഎം കണക്കാക്കിയിരുന്നത്. ഇഎംഎസ് എഴുതിയ പുസ്തകങ്ങളിലോ ലേഖനങ്ങളിലോ ചെ ഗുവേര എന്ന പേരെ പരാമര്‍ശിച്ചിരുന്നില്ല. പക്ഷെ കമ്മ്യൂണിസ്റ്റുകളെല്ലാം ചെ ഗുവേര കേരളത്തില്‍ വന്ന കാര്യം നിഷേധിക്കുകയാണ്. കാരണം അത് സമ്മതിച്ചാല്‍ അവരുടെ പല കള്ളങ്ങളും പൊളിഞ്ഞുവീഴും. “. – അഡ്വ.പി.ആര്. ശിവശങ്കര്‍ പറയുന്നു.
“ബംഗാളില്‍ പോയ ചെ ഗുവേര അവിടുത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ സിദ്ധാര്‍ത്ഥ് ശങ്കര്‍ റേയെ കാണുന്നുണ്ട്. അന്ന് ജ്യോതിബസു ഡിവൈഎഫ് ഐ നേതാവും എംഎല്‍എയുമായിരുന്നു പക്ഷെ അദ്ദേഹം ചെ ഗുവേരയെ കാണാന്‍ പോയില്ല. കരുണാകരന്റെ പൊലീസ് ഉരുട്ടിക്കൊന്ന രാജന് പഠിച്ച എഞ്ചിനീയറിംഗ് കോളെജില്‍ ചെ ഗുവേര ദിനം ആചരിച്ചതിന് എസ് എഫ് ഐ യൂണിറ്റ് പിരിച്ചുവിട്ടിട്ടുണ്ട്. ഇതായിരുന്നു ചെ ഗുവേരയോടുള്ള അന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഇന്ത്യയിലെയും കേരളത്തിലെയും സമീപനം.” – ശിവശങ്കര്‍ തുറന്നടിക്കുന്നു.
സിപി ജോണും എംഎ ബേബിയും മാത്രമാണ് പിന്നെയും ചെഗുവേരയെ പരാമര്‍ശിച്ചിട്ടുള്ളത്. അന്ന് കേരളത്തിലെത്തിയ ചെ ഗുവേരയെ ഭാനുമതി ഓള് ഇന്ത്യാ റേഡിയോയില്‍ അഭിമുഖം നടത്തിയപ്പോള്‍ ചെ ഗുവേ പറഞ്ഞത് ഇന്ത്യയില്‍ രക്തരൂക്ഷിത വിപ്ലവം വേണ്ടിവന്നില്ലെന്നും അതിന് കാരണം ഇന്ത്യയ്ക്ക് നല്ലൊരു സാംസ്കാരികപാരമ്പര്യമുണ്ടെന്നാണ്. ഇന്ത്യയിലെ സഹനത്തിന്റെ പ്രതീകമായ ഹൈന്ദവപാരമ്പര്യത്തെയാണ് ചെ ഗുവേര ഉദ്ദേശിച്ചത്. നിങ്ങള്‍ക്ക് ഗാന്ധിജിയുണ്ട്. വളരെ ആഴത്തിലുള്ള ദര്‍ശനമുണ്ട്. ഞാന്‍ കമ്മ്യൂണിസ്റ്റല്ല എന്നെല്ലാം ആ അഭിമുഖത്തില്‍ ചെ ഗുവേര പറയുന്നുണ്ട്. “- പി.ആര്. ശിവശങ്കര്‍ പറയുന്നു.
നന്നായി മാര്‍ക്കറ്റ് ചെയ്ത വിഗ്രഹം മാത്രമാണ് ചെഗുവേര എന്നും എന്നാല്‍ അദ്ദേഹം ഫിദെല്‍ കാസ്ട്രോയ്ക്ക് തലവേദനയായിരുന്നുവെന്നും അദ്ദേഹത്തിന്റെ മോട്ടോര്‍ സൈക്കിള്‍ ഡയറി വെറും 20-30 ദിവസത്തെ മോട്ടോര്‍ സൈക്കിള്‍ യാത്രയെ അടിസ്ഥാനമാക്കി രചിച്ച പുസ്തകം മാത്രമായിരുന്നെന്നും ബിജെപി നേതാവ് പി.ആര്. ശിവശങ്കര്‍ പറയുന്നു.
കേരളത്തിലെ പല പ്രസാധകരെയും കണ്ടിരുന്നു. പക്ഷെ പ്രമുഖ പ്രസാധകരെല്ലാം പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ചു. എഡിറ്റോറിയല്‍ പ്രശ്നമല്ല, പക്ഷെ പ്രസിദ്ധീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് പ്രധാന പുസ്തകപ്രസാധകര്‍ എല്ലാം പറഞ്ഞൊഴിഞ്ഞത്. – ശിവശങ്കര്‍ പറയുന്നു.
“മോട്ടോര്‍ സൈക്കിള്‍ ഡയറി എന്ന ഒരു പുസ്തകം ഉണ്ട്. ചെഗുവേരയുടേതായി. വാസ്തവത്തില്‍ അദ്ദേഹം മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിച്ചത് തന്നെ 20-30 ദിവസമാണ്. ഈ മോട്ടോര്‍ സൈക്കിള്‍ പലപ്പോഴും വര്‍ക്ക് ഷോപ്പിലായിരുന്നു. എന്നാല്‍ 200 ദിവസമാണ് മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്തു എന്നാണ് പറയുന്നത്. വാസ്തവത്തില്‍ മോട്ടോര്‍ സൈക്കിള്‍ ഓടിച്ചത് 20-30 ദിവസം മാത്രമാണ്. അതും ഈ മോട്ടോര്‍ സൈക്കിളില്‍ ചെ ഗുവേരയോടൊപ്പം യാത്ര ചെയ്തിരുന്ന വ്യക്തി പറയുന്നത് പലപ്പോഴും ചെ അല്ല, അയാളാണ് മോട്ടോര്‍ സൈക്കിള്‍ ഓടിച്ചിരുന്നത് എന്നാണ്.”- ശിവശങ്കര്‍ വിശദമാക്കുന്നു.
“ഫിദല്‍ കാസ്ട്രോ എപ്പോഴും ചെ ഗുവേരയെ ശല്ല്യക്കാരനായാണ് കണക്കാക്കിയത്. ക്യൂബയില്‍ നിന്നും ഒളിച്ചോടുകയായിരുന്നു ചെ ഗുവേര. ഫിദല്‍ അപാര ബുദ്ധിമാനായിരുന്നു. അദ്ദേഹം ചെ ഗുവേരയെ ഗറില്ലാ യുദ്ധതന്ത്രവിദഗ്ധനായിരുന്നു എങ്കിലും അദ്ദേഹത്തെ സൈനിക നേതാവായി ഫിദല്‍ നിയമിച്ചില്ല. കൃത്യമായി ജയിലില്‍ ആളുകളെ കൊന്നുതള്ളുന്ന ജോലി മാത്രമായിരുന്നു ചെ ഗുവേരയെ ഏല്പിച്ചത്. കാമിലോയെ ആയിരുന്നു സൈനിക നേതാവാക്കിയത്.” – ശിവശങ്കര്‍ പറയുന്നു.
ചെ ഗുവേര യഥാര്‍ത്ഥത്തില്‍ ഡോക്ടറായിരുന്നില്ല. അദ്ദേഹം എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയിട്ടില്ല. അദ്ദേഹത്തിന്റെ അമ്മയുടെ അനുജത്തി വന്ന് ചികിത്സയ്ക്ക് ചോദിക്കുമ്പോള്‍ നിങ്ങള്‍ ഒരു ശരിയായ ഡോക്ടറെ കാണൂ എന്ന് ചെഗുവേര പറയുന്നുണ്ട്. അദ്ദേഹം ഒരു ഓയില്‍ ടാങ്കറില്‍ നഴ്സായി ജോലി ചെയ്തിട്ടുമുണ്ട്. ശിവശങ്കര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: