തൃശൂര്‍: സ്ത്രീപീഡകനാക്കി സുരേഷ് ഗോപിയെ തീര്‍ക്കാമെന്ന് കരുതിയവര്‍ക്ക് പക്ഷെ അത് ബൂമറാങ്ങായി തിരിച്ചടിച്ചു. മാധ്യമപ്രവര്‍ത്തകയെ പീഢിപ്പിച്ചു എന്ന വ്യാജവിവാദത്തിലൂടെ കേരളത്തിലെ സ്ത്രീസമൂഹം സുരേഷ് ഗോപിയോട് കൂടുതല്‍ അടുക്കുകയായിരുന്നു. ഇപ്പോള്‍ ക്രിസ്ത്യന്‍ സമുദായത്തിനെതിരായ വര്‍ഗ്ഗീയവാദിയാക്കി സുരേഷ് ഗോപിയെ ചിത്രീകരിക്കാന്‍ ദേശാഭിമാനിയും മീഡിയാവണ്ണും തൃശൂര്‍ സിപിഎം ജില്ലാ കമ്മിറ്റിയും കിണഞ്ഞു ശ്രമിക്കുന്നു.
2019ന് ശേഷം പൊതുവേ ക്രിസ്ത്യന്‍ വോട്ടര്‍മാര്‍ യുഡിഎഫില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും അകലുകയാണ്. അതിന് കാരണം കോണ്‍ഗ്രസ് മുസ്ലിംലീഗിന് നല്കുന്ന അമിതപ്രാധാന്യമാണ്.
അതുപോലെ കേരളത്തില്‍ കോണ്‍ഗ്രസ് തലപ്പത്തുള്ള ക്രിസ്ത്യന്‍ നേതാക്കളും കുറഞ്ഞുവരുന്ന ഒരു സാഹചര്യമുണ്ട്. സിപിഎമ്മിന്റെ മുസ്ലിംസമുദായത്തോടുള്ള അകമഴിഞ്ഞ അടുപ്പവും ക്രിസത്യന്‍ സമുദായത്തെ അങ്കലാപ്പിലാക്കുന്നുണ്ട്. ഈ ഘട്ടത്തില്‍ ബിജെപിയുമായി ക്രിസ്ത്യന്‍ സമുദായത്തില്‍ ഒരു വിഭാഗം അടുക്കാന്‍ ശ്രമിക്കുന്നുണ്ട്. അതിന് ഉദാഹരണമാണ് പ്രധാനമന്ത്രി മോദിയുമായി ബിഷപ്പുമാര്‍ നടത്തിയ കൂടിക്കാഴ്ച.
തൃശൂരില്‍ നടന് സുരേഷ് ഗോപിയും ക്രിസ്ത്യന്‍ സമുദായവുമായി അടുക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. ഈയിടെ തൃശൂരില്‍ മാതാവിന് സ്വര്‍ണ്ണക്കിരീടം നല്കിയപ്പോള് ആ കിരീടം ഏതൊ ഒരു ക്യാമറാമാന് താഴെ തട്ടിവീഴ്ത്തുകയും സുരേഷ് ഗോപിയ്ക്കെതിരായ പ്രചാരണമായി അതിനെ മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ അതിനെയെല്ലാം മറികടന്ന് വീണ്ടും ബിജെപി ക്രിസ്ത്യന്‍ സമുദായവുമായുള്ള അടുപ്പം ഊര്‍ജ്ജിതപ്പെടുത്തുകയാണ്.
ഇതിനിടെയാണ് ഏതോ ഒരു ഹിന്ദു നേതാവ് പാലയൂര്‍ ക്രിസ്ത്യന്‍ പള്ളി ഹിന്ദുക്ഷേത്രമായിരുന്നു എന്ന പ്രസ്താവിച്ചെന്നും ഇതേക്കുറിച്ച് സുരേഷ് ഗോപി മറുപടി പറയണമെന്നുമുള്ള പ്രചാരണം ചില ഗൂഢശക്തികള്‍ ശക്തമാക്കുന്നത്. ഇതിന് പിന്നില്‍ ദേശാഭിമാനിയും മീഡിയാവണ്ണും തൃശൂര്‍ സിപിഎം ജില്ലാ കമ്മിറ്റിയുമാണ്. ദേശാഭിമാനിയ്ക്കും തൃശൂര്‍ സിപിഎം ജില്ലാകമ്മിറ്റിയ്ക്കും സുരേഷ് ഗോപി കരുവന്നൂര്‍ ബാങ്ക് വിഷയത്തില്‍ ഇടപെട്ടതിന്റെ തീരാപ്പകയാണ്. സുരേഷ് ഗോപിയുടെ രക്തത്തിനായി ദാഹിക്കുകയാണ് സിപിഎം. മീഡിയ വണ്ണിനാകട്ടെ കേരളത്തില്‍ നിന്നും ബിജെപി അക്കൗണ് തുറക്കരുതെന്ന വാശിയുമാണ്. വിവാദമല്ലാത്ത ഒരു വിഷയത്തെ വിവാദമാക്കി പൊക്കിപ്പിടിച്ച് സുരേഷ് ഗോപിയെ ഇക്കാര്യത്തില്‍ മറുപടി പറയിച്ച് കുടുക്കാനാണ് ഇവരുടെ ശ്രമം. ഇത് വലിയ ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്ന് കരുതുന്നു.
നേരത്തെ സുരേഷ് ഗോപിയുെ സ്ത്രീപീഡനകനാക്കാന് ശ്രമിച്ച അതേ ഗൂഢശക്തികള്‍ തന്നെയാണ് ഈ നീക്കത്തിന് പിന്നിലെന്നും കരുതുന്നു. സുരേഷ് ഗോപിയെ ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നും അകറ്റാനാണ് ഈ വിവാദത്തിലൂടെ ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: