തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി സെനറ്റ് യോഗത്തിൽ പങ്കെടുത്ത ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സെനറ്റ് യോഗത്തിലേക്ക് പോകാൻ പ്രൊ ചാൻസർലർക്ക് അധികാരമില്ലെന്ന് ഗവർണർ ആവർത്തിച്ചു. നിയമവിരുദ്ധമായ നടപടിയാണ് ഗവർണറുടെ ഭാഗത്ത് നിന്നും ഉണ്ടായത്. യോഗത്തിൽ പങ്കെടുക്കാൻ മന്ത്രിയെ ഞാൻ ചുമതലപ്പെടുത്തിയിരുന്നില്ല.
യൂണിവേഴ്‌സിറ്റി നടപടികളിൽ പ്രൊ ചാൻസലർ ഇടപെടരുതെന്ന് സുപ്രീം കോടതി വിധിയുണ്ട്. എന്നാൽ മന്ത്രിക്ക് കോടതിയോടെ ബഹുമാനമില്ല. വിധിക്ക് പുല്ലുവിലയാണ് അവർ നൽകിയത്. മിനിമം മരാദ്യ പോലും അവർ കാണിച്ചില്ലെന്നും ഗവർണർ കുറ്റപ്പെടുത്തി. തനിക്കെതിരെ പ്രതിഷേധിക്കുന്നത് എസ്എഫ്ഐ മാത്രമല്ല. പിഎഫ്ഐയും കൂടി ചേർന്നാണ് പ്രതിഷേധിക്കുന്നത്. എസ്എഫ്ഐ – പിഎഫ്ഐ സഖ്യമാണ് നിലവിലുള്ളത്.
നിലമേലിൽ അറസ്റ്റ് ചെയ്തവരിൽ ഏഴുപേർ പിഎഫ്ഐ പ്രവർത്തകരാണ്. സർക്കാർ നിരോധിത സംഘടനയെ ഉപയോഗിച്ച് തന്നെ നേരിടുകയാണ്. ഇത് സംബന്ധിച്ച റിപ്പോർട്ട് തനിക്കു ലഭിച്ചുവെന്നും ഗവർണർ പറഞ്ഞു.
വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സേര്‍ച്ച് കമ്മറ്റിയിലേയക്ക് സെനറ്റ് പ്രതിനിധിയെ തെരഞ്ഞെടുക്കാനായുള്ള പ്രത്യേക യോഗമാണ് കഴിഞ്ഞ ദിവസം ചേർന്നത്. ഇത് ചട്ടവിരുദ്ധമാണെന്ന പ്രമേയം പ്രൊ ചാൻസലർ കൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ പാസാക്കുകയായിരുന്നു. കേരള സർവ്വകലാശാലയുടെചരിത്രത്തിൽ ആദ്യമായാണ് വിദ്യാഭ്യാസ മന്ത്രി തന്നെ സെനറ്റ് യോഗത്തിൽ ആധ്യക്ഷം വഹിക്കുന്നത്.
സർവ്വകലാശാല നിയമത്തിൽ പ്രൊ ചാൻസലർ കൂടിയായ ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് പ്രത്യേക അധികാരങ്ങൾ നിശ്ചയിച്ചിട്ടില്ല. ചാൻസലരുടെ അഭാവത്തിൽ മാത്രമേ പ്രോ ചാൻസലർക്ക് ചാൻസലറുടെ അധികാരങ്ങൾ വഹിക്കാനാവു. ഈ വകുപ്പ് ഉപയോഗിച്ചാണ് മന്ത്രി അധ്യക്ഷത വഹിച്ചത്. എന്നാൽ ചാൻസിലർ സംസ്ഥാനത്ത് ഉണ്ടാവുകയും അദ്ദേഹത്തിന്റെ അനുമതി കൂടാതെ അദ്ദേഹത്തിന്റെ അധികാരം ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്ന് നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: