ബെംഗളൂരു: രാഷ്ട്രത്തിന്റെ ദേശീയ ഉപഗ്രഹ സംവിധാനത്തിലെ (ഇന്‍സാറ്റ്) ഏറ്റവും പുതിയ ഉപഗ്രഹം ഇന്‍സാറ്റ് 3 ഡിഎസ് ഇന്ന് വിക്ഷേപിക്കും. വൈകിട്ട് 5.35ന് ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് ഇന്‍സാറ്റ് 3 ഡിഎസുമായി ജിഎസ്എല്‍വി-എഫ് 14 കുതിച്ചുയരും.
വിക്ഷേപണത്തിന് 27.5 മണിക്കൂര്‍ മുമ്പുള്ള കൗണ്ട്ഡൗണ്‍ ആരംഭിച്ചു. വിക്ഷേപണത്തിന്റെ തത്സമയ ദൃശ്യങ്ങള്‍ ശൃെീ.ഴീ്.ശി വെബ്സൈറ്റിലും ഐഎസ്ആര്‍ഒയുടെ ഫെയ്സ്ബുക്ക്, യുട്യൂബ് ചാനലുകളിലും ഡിഡി നാഷണല്‍ ചാനലിലും കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: