ന്യൂദല്‍ഹി: മകളുടെ കമ്പനിക്കെതിരായ അന്വേഷണം തുടരാമെന്ന കര്‍ണാടക ഹൈക്കോടതി ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയനേറ്റ തിരിച്ചടിയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. നരേന്ദ്രമോദി വേട്ടയാടുന്നു എന്ന വാദം കോടതിയില്‍ വിലപ്പോയില്ല. വീണ കരിമണല്‍ കമ്പനിക്ക് നല്‍കിയ സേവനം എന്തെന്നും കോടതിയെ ബോധ്യപ്പെടുത്താനായില്ല. സിപിഎമ്മുകാരുടെ ഇടയില്‍ ഇറക്കുന്ന ന്യായീകരണങ്ങള്‍ കോടതിയുടെ മുന്നിലും ജനങ്ങളുടെ മുന്നിലും ചിലവാകില്ലെന്നും വി. മുരളീധരന്‍ പറഞ്ഞു.
ജനങ്ങളെ പറഞ്ഞു പറ്റിച്ച മുഖ്യമന്ത്രിയും സിപിഎമ്മും മാപ്പ് പറയണം. മാസപ്പടി ഇടപാടില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ട് എന്ന രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ കണ്ടെത്തല്‍ പ്രഥമ ദൃഷ്ടിയാല്‍ ശരി വയ്‌ക്കുക ആണ് കര്‍ണാടക ഹൈക്കോടതി ചെയ്തിരിക്കുന്നത്.
ധാര്‍മികതയുണ്ടെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണം. എന്നാല്‍ അഴിമതി കാണിച്ചും മുഖ്യമന്ത്രി കസേരയില്‍ തുടരും എന്നാണ് പിണറായിയുടെയും സിപിഎമ്മിന്റെയും നിലപാട് എങ്കില്‍ ജനം വിലയിരുത്തട്ടെ എന്നും വി. മുരളീധരന്‍ ദല്‍ഹിയില്‍ പറഞ്ഞു. മുഖ്യമന്ത്രി കക്ഷി ആകാത്ത കേസില്‍ സര്‍ക്കാരിലെ നിയമവിദഗ്ധര്‍ എന്തിന് ബെംഗളൂരുവില്‍ പോയി എന്നതും ദുരൂഹമാണ്.
മുഖ്യമന്ത്രിയുടെ മകള്‍ വീണ കാനഡയില്‍ കമ്പനി തുടങ്ങിയതും അമ്മയുടെ പെന്‍ഷന്‍ തുക കൊണ്ടാണോ എന്നും കേന്ദ്രമന്ത്രി ചോദിച്ചു. അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് ബാധകമല്ലെന്നും വി. മുരളീധരന്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: