ലഖ്‌നൗ: സഖ്യകക്ഷിയായ അപ്‌നാദള്‍ കമേരവാദി നേതാവ് പല്ലവിപട്ടേലിനെ വിശ്വാസ വഞ്ചക എന്ന് വിളിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. പരിധി വിടരുതെന്ന് പല്ലവിയുടെ താക്കീത്. ഉത്തര്‍പ്രദേശില്‍ പ്രതിപക്ഷം ചിതറുന്നു.
രാജ്യസഭയിലേക്ക് എസ്പി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പല്ലവി അഭിപ്രായം പ്രകടിപ്പിച്ചതാണ് അഖിലേഷിനെ ചൊടിപ്പിച്ചത്. ജയാ ബച്ചന്‍, രാംജിലാല്‍ സുമന്‍, അലോക് രഞ്ജന്‍ എന്നിവരാണ് യുപിയില്‍ നിന്നുള്ള എസ്പിയുടെ രാജ്യസഭാസ്ഥാനാര്‍ത്ഥികള്‍. ഇവര്‍ക്ക് അപ്‌നാദള്‍ വോട്ട് ചെയ്യാനിടയില്ല എന്ന ചര്‍ച്ചകള്‍ ചൂട് പിടിക്കുന്നതിനിടെയാണ് പല്ലവിക്കെതിരെ അഖിലേഷ് തിരിഞ്ഞത്.
ഇരുനേതാക്കളും തമ്മിലുള്ള വാക്‌പോര് കടുത്തതോടെ ഉത്തര്‍പ്രദേശില്‍ പ്രതിപക്ഷപാര്‍ട്ടികളുടെ അവശേഷിക്കുന്ന പ്രതീക്ഷയും അസ്തമിക്കുകയാണെന്നാണ് വിലയിരുത്തല്‍. പിഛഡെ ദളിത് അല്പസംഖ്യക്(പിഡിഎ) മുന്നണിയെന്ന പേരില്‍ നിയമസഭാതെരഞ്ഞെടുപ്പ് കാലത്ത് അഖിലേഷ് രൂപം കൊടുത്ത പ്രതിപക്ഷനിരയാണ് ഉലയുന്നത്.
വിശ്വാസവഞ്ചക എന്ന അഖിലേഷിന്റെ പരാമര്‍ശം അപലപനീയമാണെന്ന് പല്ലവി പട്ടേല്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. ഞാന്‍ പട്ടേലാണ്, പേര് പല്ലവി എന്നാണ്. വിശ്വാസവഞ്ചന ഞങ്ങളുടെ രക്തത്തിലില്ലാത്തതാണ്. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുന്നതാണ് എല്ലാവര്‍ക്കും നല്ലത്, പല്ലവി തിരിച്ചടിച്ചു.
അഖിലേഷിനെ ഞാന്‍ ജ്യേഷ്ഠനെപോലെയാണ് കണ്ടത്. എന്നാല്‍ വാക്കുകള്‍ പരിധി വിടുന്നത് ആര്‍ക്കും നല്ലതല്ല. നിയമസഭയില്‍ മത്സരിക്കുമ്പോള്‍ പറഞ്ഞ പിഡിഎ സ്‌നേഹമൊന്നും ഇപ്പോള്‍ കാണുന്നില്ല. രാജ്യസഭയിലേക്ക് പിന്നാക്ക, ദളിത്, ന്യൂനപക്ഷവിഭാഗങ്ങളെ പരിഗണിക്കാത്തതില്‍ അമര്‍ഷമുണ്ട്. അത് എങ്ങനെ വിശ്വാസവഞ്ചനയാകും, എന്റെ അമ്മയ്‌ക്കോ ആങ്ങളയ്‌ക്കോ ടിക്കറ്റ് വേണമെന്നല്ല ആവശ്യപ്പെട്ടത്, പല്ലവി പറഞ്ഞു. മുലായംസിങ്ങിനെ പിന്നില്‍ നിന്ന് കുത്തിയ രാംഗോപാല്‍ വര്‍മ്മ തനിക്കെതിരെ സംസാരിക്കരുതെന്ന് അവര്‍ മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: