തിരുവനന്തപുരം:
വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍വ്വകലാശാലയുടെ പ്രതിനിധിയെ നിശ്ചയിക്കാന്‍ ചേര്‍ന്ന സെനറ്റ് കമ്മിറ്റിയില്‍ വാക്ക്പോര്. പ്രോ ചാന്‍സ്ലറായ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദുവും വിസിയുമായാണ് ആദ്യം വാക്ക് പോരില്‍ ഏര്‍പ്പെട്ടത്.
തുടര്‍ന്ന് ഇടത് അംഗം മുന്നോട്ടു വച്ച പ്രമേയത്തിന്റെ പേരിലായി തര്‍ക്കം. എന്നാല്‍ സ്പഷ്യല്‍ സെനറ്റില്‍ ഒരു അജണ്ട മാത്രം ചര്ച്ചചെയ്യാകു എന്ന നിയമം നിലനില്‍ക്കെയാണ് ഇടത് പ്രതിനിധി സമര്‍പ്പിച്ചെന്ന് പറഞ്ഞ് പ്രമേയ കൊണ്ടുവന്നത്. വാക്കേറ്റം രൂക്ഷമായപ്പോള്‍ മന്ത്രി തന്നെ യോഗം പിരിച്ചുവിട്ടതായി അറിയിച്ചു.
ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്ത സെനറ്റ് പ്രതിനിധികള്‍ പങ്കെടുക്കുന്നത് കാലിക്കറ്റ് സര്‍വകലാശാലയിലേതുപോലെ തടയാനുള്ള സാധ്യതയും സംഘര്‍ഷവും മുന്നില്‍ക്കണ്ട് പോലീസ് സംരക്ഷണം നല്കാന് ഡിജിപിയോട് സര്‍വ്വകലാശാലാ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: