ദോഹ: ഖത്തര്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് മത്സരങ്ങളില്‍ നിന്ന് റാഫേല്‍ നദാല്‍ പിന്‍മാറി. 19ന് ആരംഭിക്കുന്ന പുരുഷ സിംഗിള്‍ പോരാട്ടങ്ങളില്‍ നിന്ന് പിന്‍മാറിയ താരം ഇന്ത്യന്‍ വെല്‍സിലൂടെ തിരിച്ചെത്തുമെന്നും എക്‌സില്‍ കുറിച്ചു.
ഇടുപ്പിലെ പരിക്ക് കാരണം ടെന്നിസ് കോര്‍ട്ടില്‍ നിന്നും ഒരു വര്‍ഷത്തോളം വിട്ടുനിന്ന താരം ബ്രിസ്‌ബേന്‍ ഇന്റര്‍നാഷണലിലൂടെ ജനുവരിയിലാണ് തിരിച്ചെത്തിയത്. ടൂര്‍ണമെന്റിലെ മൂന്നാം റൗണ്ട് മത്സരത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് വീണ്ടും പിന്‍മാറി. കഴിഞ്ഞ മാസം നടക്കാനിരുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണിലും താരം കളിച്ചില്ല.
വിശ്രമത്തിലായിരുന്ന നദാല്‍ സുഖം പ്രാപിച്ച് വരുന്നതിനിടെയാണ് ഖത്തര്‍ ഓപ്പണില്‍ കളിക്കുമെന്ന് അറിയിച്ചിരുന്നത്. എന്നാല്‍ താരത്തിന്റെ പരിക്ക് ഭേദമായിട്ടില്ലെന്നാണ് എക്‌സിലൂടെ സ്വയം അറിയിച്ചത്. അതിനാല്‍ പിന്‍മാറുകയാണ്. മാര്‍ച്ചില്‍ നടക്കുന്ന ഇന്ത്യന്‍ വെല്‍സില്‍ കളിക്കുമെന്ന് താരം അറിയിക്കുകയും ചെയ്തു. 19 വര്‍ഷത്തിനിടെ ആദ്യമായാണ് കഴിഞ്ഞ തവണ ഫ്രഞ്ച് ഓപ്പണില്‍ കളിക്കാനാവാതെ പോയതെന്നും ഇക്കൊല്ലം ഉറപ്പായും കളിക്കണമെന്നാണ് കരുതുന്നതെന്നും താരം അറിയിച്ചു. ഫ്രഞ്ച് ഓപ്പണില്‍ ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയിട്ടുള്ള താരം നദാല്‍ ആണ്. പാരിസ് ഒളിംപിക്‌സില്‍ കളിക്കുമെന്നും കുറിച്ചിട്ടുണ്ട്. 2008 ബെയ്ജിങ് ഒളിംപിക്‌സില്‍ താരം സ്വര്‍ണം നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: