ദക്ഷിണ റെയില്‍വേയില്‍ വിവിധ ഡിവിഷനുകളിലേക്ക് അപ്രന്റീസ് ആക്ട് പ്രകാരം ട്രേഡ് അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നു. ആകെ 2860 ഒഴിവുകളുണ്ട്. കേരളം, തമിഴ്‌നാട്, പുതുച്ചേരി, ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍, ലക്ഷദ്വീപ്, ദക്ഷിണ കന്നട, ആന്ധ്രാപ്രദേശിലെ നെല്ലൂര്‍, ചിറ്റൂര്‍ എന്നിവിടങ്ങളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. വിശദമായ വിജ്ഞാപനം https://iroams.com/RRCSR Apprentice24/recruitmentindex, https://sr.indianrailways.gov.in (News & updates-Personnel Branch informationAct Apprentices 2023-24) എന്നീ വെബ്‌സൈറ്റ് ലിങ്കില്‍ ലഭിക്കും. ഓരോ റെയില്‍വേ ഡിവിഷനിലും ലഭ്യമായ ട്രേഡുകളും ഒഴിവുകളും യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന്‍ നടപടികളുമെല്ലാം വിജ്ഞാപനത്തിലുണ്ട്.
തിരുവനന്തപുരം ഡിവിഷനില്‍ വിവിധ ട്രേഡുകളിലായി 280 ഒഴിവുകള്‍ ലഭ്യമാണ്. വെല്‍ഡര്‍ (ഗ്യാസ് ആന്റ് ഇലക്ട്രിക്) 20, ഇലക്ട്രീഷ്യന്‍ 120, ഫിറ്റര്‍ 60, കാര്‍പ്പന്റര്‍ 10, ഇലക്‌ട്രോണിക്‌സ് മെക്കാനിക്‌സ് 30, പ്ലംബര്‍ 10, ഡീസല്‍ മെക്കാനിക് 20, പെയിന്റര്‍ (ജനറല്‍) 10.
പാലക്കാട് ഡിവിഷനില്‍ 135 ഒഴിവുകള്‍- പ്ലംബര്‍ 10, കാര്‍പ്പന്റര്‍ 10, വെല്‍ഡര്‍ (ഗ്യാസ് ആന്റ് ഇലക്ട്രിക്) 30, പെയിന്റര്‍ 10, ഇലക്ട്രീഷ്യന്‍ 20, ഫിറ്റര്‍ 20, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിങ് അസിസ്റ്റന്റ് (കോപ്പ) 10, മെക്കാനിക്- റെഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിങ് 10, ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം മെയിന്റനന്‍സ് (ഐസിടിഎസ്എം) 5, സ്‌റ്റെനോഗ്രാഫര്‍ ആന്റ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (എസ്എസ്എ) 10.
ഫിറ്റര്‍ ട്രേഡുകാര്‍ക്ക് 2 വര്‍ഷവും വെല്‍ഡര്‍ (ഗ്യാസ് ആന്റ് ഇലക്ട്രിക്), മെഡിക്കല്‍ ലാബറട്ടറി ടെക്‌നീഷ്യന്‍ ട്രേഡുകാര്‍ക്ക് ഒരു വര്‍ഷവും മൂന്ന് മാസവും മറ്റെല്ലാ ട്രേഡുകാര്‍ക്കും ഒരുവര്‍ഷവുമാണ് പരിശീലനം. സ്‌റ്റൈപ്പന്റ് ലഭിക്കും.യോഗ്യത: എസ്എസ്എല്‍സിയും (50% മാര്‍ക്കുണ്ടാകണം) ബന്ധപ്പെട്ട ട്രേഡില്‍ അംഗീകൃത ഐടിഐ സര്‍ട്ടിഫിക്കറ്റും ഉണ്ടാകണം (എസ്‌സി/എസ്ടി/പിഡബ്ല്യുബി വിഭാഗങ്ങള്‍ക്ക് മാര്‍ക്ക് നിബന്ധനയില്ല). ഡിപ്ലോമ, ഡിഗ്രി മുതലായ ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്കും ആക്ട് അപ്രന്റീസ് കഴിഞ്ഞിട്ടുള്ളവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയില്ല.മെഡിക്കല്‍ ലാബറട്ടറി ടെക്‌നീഷ്യന്‍സ് ട്രേഡുകാര്‍ ശാസ്ത്രവിഷയങ്ങളില്‍ 50% മാര്‍ക്കോടെ പ്ലസ്ടു വിജയിച്ചിരിക്കണം.
പ്രായപരിധി 15-22/24 വയസ്. ഒബിസികാര്‍ക്ക് 3 വര്‍ഷവും എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്ക് 5 വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷവും ഇളവുണ്ട്. അപേക്ഷാ ഫീസ് 100 രൂപ. സര്‍വ്വീസ് ചാര്‍ജ് കൂടി നല്‍കേണ്ടതുണ്ട്. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി/വനിതകള്‍ വിഭാഗങ്ങൡപ്പെടുന്നവര്‍ക്ക് ഫീസില്ല. www.apprenticeshipindia.gov.in ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരാകണം. ഇതിനുപുറമെ വിജ്ഞാപനത്തിലെ നിര്‍ദ്ദേശപ്രകാരം ഓണ്‍ലൈനായി ഫെബ്രുവരി 28 വൈകിട്ട് 5 മണിക്കകം അപേക്ഷിച്ചിരിക്കുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: