തിരുവനന്തപുരം :പുതുതായി വാങ്ങിയ ഡബിള്‍ ഡക്കര്‍ ഇലക്ട്രിക് ബസുകളുടെ ഉദ്ഘാടന പരിപാടിയില്‍ നിന്ന് ഗതാഗത വകുപ്പ് മുന്‍ മന്ത്രി ആന്റണി രാജുവിനെ ഒഴിവാക്കി. ബസുകളുടെ ഉദ്ഘാടന വേദി തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് മാറ്റി വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലാക്കി.
ഉദ്ഘാടന പരിപാടിയിലേക്ക് ആന്റണി രാജുവിനെ ക്ഷണിച്ചില്ല. സാധാരണ നഗര ഹൃദയത്തില്‍ നടത്താറുളള ഉദ്ഘാടന പരിപാടി മാറ്റിയത് തന്നെ എം എല്‍ എ എന്ന നിലയിലും ആന്റണി രാജു പങ്കെടുക്കരുതെന്ന ലക്ഷ്യത്തിലാണെന്നാണ് കരുതുന്നത്. പുത്തരിക്കണ്ടത്ത് വച്ച് നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടി മണ്ഡലം മാറ്റി ക്രമീകരിച്ചത് എങ്ങനെ എന്നറിയില്ലെന്ന് ആന്റണി രാജു പറഞ്ഞു.
ഏതായാലും ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി മുന്‍ മന്ത്രി ഡിപ്പോയിലെത്തി ബസുകള്‍ സന്ദര്‍ശിച്ചു. താന്‍ ഗതാഗത മന്ത്രിയായിരിക്കെയാണ് ഇലക്ട്രിക് ബസുകള്‍ വാങ്ങാന്‍ തുടങ്ങിയത്. ഇലക്ട്രിക് ബസ് തന്റെ കുഞ്ഞാണ്. ബസ് നിരത്തിലിറങ്ങുമ്പോള്‍ അച്ഛന്റെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ ട്രാന്‍സ്പോര്‍ട്ട് മന്ത്രി ഗണേഷ്കുമാറിന്റെ ഇടപെടലാണ് ഉദ്ഘാടന വേദി മാറ്റാന്‍ കാരണെന്നാണ് അറിയുന്നത്. ഇലക്ട്രിക് ബസിന് എതിരായ നിലപാടാണ് ഗണേഷിനുളളത്. ഗണേഷിന്റെ നിലപാട് പുറത്തു വന്നത് വിവാദമുണ്ടാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: