ആറ്റിങ്ങൽ: ചിറയിൻകീഴിലെ റെയിൽവേ മേൽപാലത്തിന്റെ നിർമാണ പുരോഗതി കേന്ദ്രമന്ത്രി വി.മുരളീധരൻ നേരിട്ടെത്തി വിലയിരുത്തി. 29 കോടി രൂപ ചിലവിൽ നിർമിക്കുന്ന പാലത്തിന്റെ ജോലികൾ സമയബന്ധിതമായി തീർക്കാൻ കേന്ദ്രമന്ത്രി അധികൃതർക്ക് നിർദേശം നൽകി.
റെയിൽവേ മന്ത്രാലയവും സംസ്ഥാന സർക്കാരും ചേർന്നു പൂർത്തീകരിക്കേണ്ട മേൽപ്പാലത്തിന്റെ ജോലികളിൽ കാലതാമസം ഉണ്ടെന്ന പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ സന്ദർശനം. യാത്രക്കാർ, പ്രദേശവാസികൾ എന്നിവരുടെ സാന്നിധ്യത്തിൽ റെയിൽവേ അധികൃതരോട്
കേന്ദ്രമന്ത്രി പദ്ധതി വിശാദംശങ്ങൾ ആരാഞ്ഞു.
റോഡ്സ് & ബിൽഡിംഗ് കോർപറേഷന്റെ കീഴിൽ വരുന്ന അപ്രോച്ച് റോഡ് അടക്കം പൂർത്തീകരിക്കേണ്ട അനുബന്ധ ജോലികളും വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകാൻ നിർദേശം നൽകിയതായി വി. മുരളീധരൻ പറഞ്ഞു. പദ്ധതിയുടെ മെല്ലെപ്പോക്ക് ഗതാഗത ദുരിതത്തിന് കാരണമാകുന്നു എന്ന പരാതികളുടെ തുടർന്നാണ് കേന്ദ്രമന്ത്രി സ്ഥലത്ത് എത്തിയത്.
യാത്ര ദുരിതങ്ങൾക്കും സ്റ്റേഷനിലെ പരിതാപകരമായ അവസ്ഥകൾക്കും അതിവേഗം മാറ്റമുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെട്ട ചിറയിൻകീഴ് സ്റ്റേഷൻ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനുള്ള ജോലികളും പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: