തിരുവനന്തപുരം: സപ്ലൈകോയിലെ വസ്തുകളുടെ വിലവര്‍ധന കാലോചിതമായ മാറ്റമാണെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്. അനില്‍. ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും അദേഹം വ്യക്തമാക്കി. സപ്ലൈകോ വഴി സംസ്ഥാനത്ത് വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങളുടെ വില വര്‍ദ്ധിപ്പിച്ചതിനു പിന്നാലെയാണ് മന്ത്രിയുടെ ന്യായീകരണം.
സപ്ലൈകോ കടത്തില്‍ മുങ്ങിരിക്കുകയാണെന്ന് മാധ്യമങ്ങളോട് മന്ത്രി പറഞ്ഞു. 2016ലെ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം അനുസരിച്ച് അഞ്ചു വര്‍ഷം വിലയില്‍ മാറ്റം വരുത്തില്ലെന്ന് തീരുമാനിച്ചിരുന്നു. ഇപ്പോഴും തുടരുകയാണ്. സപ്ലൈകോ ഇപ്പോള്‍ കടുത്ത പ്രതിസന്ധിയില്‍ തുടരുകയാണ്. പല രൂപത്തിലുള്ള പരിഹാര മാര്‍ഗങ്ങള്‍ ആലോചിച്ചു, അതിനനുസരിച്ച് വിദഗ്ദ സമിതിക്ക് രൂപം കൊടുത്ത്, ആ സമിതിയുടെ റിപ്പോര്‍ട്ടും വാങ്ങി. സബ്സിഡി 25 ശതമാനമാക്കാനായിരുന്നു തീരുമാനം. ഇപ്പോഴത്തെ മന്ത്രി സഭ ഇന്നലെ അത് 35 ആക്കാനാണ് തീരുമാനിച്ചത്.
സ്പ്ലൈകോയിലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് വില വര്‍ദ്ധിപ്പിച്ചത്. എന്നാല്‍ വിലകൂട്ടല്‍ പൊതുജനത്തെ ബാധിക്കില്ലെന്നാണ് സര്‍ക്കര്‍ പറയുന്നത്. വിദഗ്ധ സമിതി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ചെറുപയര്‍, ഉഴുന്ന്, വന്‍കടല, വന്‍പയര്‍, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്കാണ് വില വര്‍ദ്ധിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ ഇതിനോടകം തന്നെ പ്രതിഷേധം അറിയിച്ചു തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: