Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നാടിന്റെ ചരിത്രകാരന് ഇന്ന് നവതി

വേലായുധന്‍ പണിക്കശേരിയുടെ നവതിയാഘോഷം ഇന്ന് ഏങ്ങണ്ടിയൂര്‍ സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ രാവിലെ 10.30ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ഉദ്ഘാടനം ചെയ്യും. വേലായുധന്‍ പണിക്കശേരി രചിച്ച സിന്ധുനദീതട സംസ്‌കാരവും പ്രാചീന ഭാരതത്തിലെ സര്‍വകലാശാലകളും എന്ന പുസ്തകത്തിന്റെ പ്രകാശനം ഡോ. കെ.എസ്. രാധാകൃഷ്ണന് നല്‍കി ഗവര്‍ണര്‍ നിര്‍വഹിക്കും.

Janmabhumi Online by Janmabhumi Online
Feb 15, 2024, 01:22 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍: ചേറ്റുവ കടപ്പുറത്ത് നിന്ന് നൂറ്റാണ്ടുകള്‍ പിന്നിലേക്ക് ചരിത്രത്തിന്റെ രാജരഥങ്ങള്‍ ഓടിയ വഴികളിലൂടെ സഞ്ചരിച്ച വേലായുധന്‍ പണിക്കശ്ശേരിക്ക് ഇന്ന് നവതി. ഏങ്ങണ്ടിയൂരിലെ നാട്ടിടവഴികളില്‍ നിന്ന് വേലായുധന്‍ പണിക്കശ്ശേരി എന്ന ചരിത്രകാരന്‍ ഏഴു പതിറ്റാണ്ട് മുന്‍പ് തുടങ്ങിയ അന്വേഷണം ഇന്ന് നവതിയിലും തുടരുന്നു. ഈ യാത്രയില്‍ അദ്ദേഹം കണ്ടെടുത്തത് അമൂല്യ ചരിത്ര സത്യങ്ങളാണ്. പ്രായം നവതി പിന്നിടുമ്പോഴും അനവരതം ആ ചരിത്രാന്വേഷണം തുടരുകയാണ് അദ്ദേഹം.

ചെറുപ്പകാലത്ത് കേട്ടുവളര്‍ന്ന കുട്ടിക്കഥകളിലെ രാജാക്കന്മാരും ചക്രവര്‍ത്തിമാരും ധീരരായ പോരാളികളുമാണ് വേലായുധനെ ചരിത്രത്തിലേക്ക് ആകര്‍ഷിച്ചത്. വ്യാപാരിയായിരുന്ന അച്ഛന്‍ കൊണ്ടുവരുന്ന നാണയത്തുട്ടുകളിലെ ചരിത്രപുരുഷന്മാരുടെ ചിത്രങ്ങള്‍ മനുഷ്യവംശത്തിന്റെ ചരിത്രം തേടിപ്പോകാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. ടിപ്പുവിന്റെ പടയോട്ടം അവശേഷിപ്പിച്ച ദുരന്ത ചിത്രങ്ങള്‍, ചേറ്റുവയിലെ ഡച്ച് കോട്ട, കുട്ടിക്കാലത്ത് വീട്ടില്‍ പണിക്ക് വന്നവര്‍ പറഞ്ഞുകേട്ട പൊടിപ്പും തൊങ്ങലും വച്ച നാടോടിക്കഥകള്‍, ഇതെല്ലാമാണ് തന്നെ ചരിത്രത്തിലേക്ക് ആകര്‍ഷിച്ചതെന്ന് വേലായുധന്‍ പണിക്കശ്ശേരി ഓര്‍ത്തെടുക്കുന്നു.

നവതിയുടെ നിറവിലും ജ്ഞാന തൃഷ്ണക്കും ചരിത്രാന്വേഷണത്തിനും തെല്ലും കുറവില്ല. അറുപതിലേറെ ഗ്രന്ഥങ്ങള്‍ രചിച്ചുകഴിഞ്ഞു. കേരള ചരിത്രത്തെക്കുറിച്ചുള്ള പുതിയ ചില കണ്ടെത്തലുകള്‍ പുസ്തകമാക്കാനുള്ള ഒരുക്കത്തിലാണിപ്പോള്‍.

ചരിത്രപുസ്തകങ്ങള്‍ പലതും സര്‍വകലാശാലകളിലെ പാഠപുസ്തകങ്ങളാണ്. 1965 ലാണ് വേലായുധന്‍ പണിക്കശ്ശേരിയുടെ കേരള ചരിത്രം കേരള സര്‍വ്വകലാശാല എംഎ സിലബസില്‍ ഉള്‍പ്പെടുത്തുന്നത്. പിന്നീട് കേരളത്തിനകത്തും പുറത്തുമായി ഒട്ടേറെ സര്‍വ്വകലാശാലകള്‍ അദ്ദേഹത്തിന്റെ കണ്ടെത്തലുകള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡെക്കാണ്‍ പ്രദേശത്തിന്റെ പ്രാചീന നാഗരിക ചരിത്രം കണ്ടെടുത്തതാണ് വേലായുധന്‍ പണിക്കശ്ശേരിയുടെ മികച്ച സംഭാവനകളില്‍ പ്രധാനം.

ചരിത്ര ഗവേഷണത്തിലെയും രചനയിലെയും ഏകാന്തപഥികനാണ് വേലായുധന്‍ പണിക്കശ്ശേരി. സമഗ്രമായ ചരിത്ര പഠനം എന്ന നിലയ്‌ക്ക് പൗരസ്ത്യ രീതിയാണ് കുറച്ചുകൂടി നല്ലത്. പാശ്ചാത്യരുടെ ചരിത്ര പഠനങ്ങളിലെ കാലഘട്ടനിര്‍ണയ സമ്പ്രദായങ്ങള്‍ ശരിയല്ല എന്ന പക്ഷക്കാരനാണ് അദ്ദേഹം. ഉദാഹരണത്തിന് ഇന്ത്യാ ചരിത്രത്തെ പൗരാണികം, മധ്യകാലഘട്ടം, ആധുനികം എന്നിങ്ങനെയാണ് പാശ്ചാത്യ ചരിത്രകാരന്മാര്‍ തിരിച്ചിട്ടുള്ളത.് ഇവ യഥാക്രമം ഹിന്ദു, മുസ്ലിം, പശ്ചാത്യ ഭരണത്തിന്റെ കാലഘട്ടങ്ങളാണ്. ഇത് പാശ്ചാത്യര്‍ക്ക് പ്രാമാണ്യത കിട്ടാനും നമ്മുടെ ചരിത്രത്തെ ചെറുതാക്കാനുമുള്ള ശ്രമമാണ്. ആധുനികമെന്നാല്‍ പാശ്ചാത്യമാണെന്ന മിഥ്യാ ധാരണ സൃഷ്ടിക്കുന്നതാണീ രീതി.

ഈ തരംതിരിവുകളിലൊന്നും ഇവിടുത്തെ ജനജീവിതത്തിന്റെ യഥാര്‍ത്ഥ ചിത്രം ഉള്‍ക്കൊള്ളുന്നില്ല. പൗരാണിക കാലഘട്ടത്തെ ഇരുണ്ട യുഗം എന്നാണ് പാശ്ചാത്യ ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നത്. അത് വസ്തുതകള്‍ക്ക് വിരുദ്ധമാണ്. ലോകത്തിനു മുഴുവന്‍ വിജ്ഞാനവെളിച്ചമേകിയിരുന്ന ഒരു കാലഘട്ടമാണ് ഭാരതത്തിലെ പ്രാചീന കാലഘട്ടം.

ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് വഴികാട്ടിയാണ് തൊണ്ണൂറ് പിന്നിടുന്ന ഈ ചരിത്രകാരന്‍. ഏങ്ങണ്ടിയൂര്‍ പണിക്കശേരി മാമുവിന്റെയും പനക്കല്‍ കാളിക്കുട്ടിയുടേയും നാലാമത്തെ മകനാണ്. ശ്രീനാരായണ ഗുരുദേവന്‍ പലവട്ടം സന്ദര്‍ശനം നടത്തിയിട്ടുള്ള കുടുംബമാണ.് ഏങ്ങണ്ടിയൂരില്‍ സ്‌കൂള്‍ തുടങ്ങിയതും ഗുരുദേവന്റെ നിര്‍ദ്ദേശമനുസരിച്ചായിരുന്നു. ആ സ്‌കൂളിലാണ് വേലായുധന്‍ വിദ്യാഭ്യാസം തുടങ്ങിയത്. ഏങ്ങണ്ടിയൂര്‍ സെന്റ് തോമസ് സ്‌കൂളില്‍ അധ്യാപികയായിരുന്ന ലീലയാണ് ഭാര്യ. ചിന്ത, വീണ, ഡോ.ഷാജി എന്നിവര്‍ മക്കള്‍.

Tags: NavathiGovernor Arif Mohammed KhanVelayudhan Panickassery
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിഹാര്‍ ഗവര്‍ണറായി നിയമനം ലഭിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉപഹാരം സമ്മാനിക്കുന്നു
Kerala

ഗവര്‍ണര്‍ക്ക് സര്‍ക്കാരിന്റെ ഉപഹാരം സമ്മാനിച്ചു

Kerala

പി പി ദിവ്യ എങ്ങനെ സെനറ്റ് അംഗമായി തുടരുന്നു?, കണ്ണൂര്‍ സര്‍വകലാശാലയോട് വിശദീകരണം തേടി ഗവര്‍ണര്‍

Thiruvananthapuram

കാശ്മീര്‍ യൂത്ത് എക്‌സ്‌ചേഞ്ച് പരിപാടി: ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

Kerala

ഡോ. മോഹനന്‍ കുന്നുമ്മലിന്റെ പുനര്‍നിയമനം; വിമര്‍ശിക്കാന്‍ സര്‍ക്കാരിന് അവകാശമില്ല: കേരള സിന്‍ഡിക്കേറ്റ് അംഗങ്ങള്‍

News

മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍; ‘രാജ്യവിരുദ്ധ പ്രവര്‍ത്തനവും രാജ്യത്തിനെതിരേയുള്ള കുറ്റകൃത്യവും തമ്മില്‍ എന്താണ് വ്യത്യാസം’

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies