പ്രതിദിനം കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ ഇവ അധികാരികളെ അറിയിച്ചാൽ പിന്നീട് ഉണ്ടായേക്കാവുന്ന പാർശ്വഫലങ്ങളിൽ ഭയന്ന് ആരോടും പറയാറില്ല. എന്നാൽ ഇത്തരം സാഹചര്യങ്ങൾ ബന്ധപ്പെട്ട അധികൃതരെ അറിയിക്കുക എന്നത് പൗരന്റെ കടമയാണ്.
ഇപ്പോഴിതാ പോലീസ് സ്‌റ്റേഷനിൽ നേരിട്ടെത്താതെ തന്നെ വിവരങ്ങൾ അധികൃതരെ അറിയിക്കാം. വിവരങ്ങൾ രഹസ്യമായി അറിയിക്കുന്നതിനുള്ള സംവിധാനവുമായി എത്തിയിരിക്കുകയാണ് കേരളാ പോലീസ്. പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൾ ആപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം Share anonymously എന്ന ഓപ്ഷനിലൂടെ ഏത് വിവരവും രഹസ്യമായി അറിയിക്കാവുന്നതാണ്. കേരള പോലീസ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റ്:
നിങ്ങൾക്ക് എന്തെങ്കിലും കാര്യം പോലീസിനെ രഹസ്യമായി അറിയിക്കാനുണ്ടോ? പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ Pol – App ഇൻസ്റ്റാൾ ചെയ്തശേഷം Share anonymously എന്ന വിഭാഗത്തിലൂടെ ഏതു വിവരവും പോലീസിനെ രഹസ്യമായി അറിയിക്കാം. നിങ്ങളുടെ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: