ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ചെറുമകന് വിഭാകര്‍ ശാസ്ത്രി ബിജെപിയില്‍ ചേര്‍ന്നു. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പതക്കിന്റെ സാന്നിധ്യത്തിലാണ് അദ്ദേഹം ഭാരതീയ ജനതാ പാര്‍ട്ടിയില്‍ അംഗത്ത്വം സ്വീകരിച്ചത്.
കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് അദേഹം ബിജെപി അംഗത്ത്വം സ്വീകരിച്ചത്. എക്സില്‍ കുറിച്ച പോസ്റ്റിലൂടെയാണ് അദേഹം പാര്‍ട്ടിയുടെ പ്രദാമിക അംഗത്ത്വത്തില്‍ നിന്ന് രാജിവയ്ക്കുന്നതായി വ്യക്തമാക്കിയത്. ബഹുമാനപ്പെട്ട കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഞാന്‍ രാജി വയ്ക്കുന്നു. എന്നായിരുന്നു അദേഹത്തിന്റെ കുറിപ്പ്.
Hon'ble Congress President Shri @kharge ji!
Respected Sir,
I hereby tender my resignation from the primary membership of Indian National Congress (@INCIndia)
Regards
Vibhakar Shastri— Vibhakar Shastri (@VShastri_) February 14, 2024
കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രത്തിന് മൂല്യചുതി സംഭവിച്ചെന്നും അദേഹം കുറ്റപ്പെടുത്തി. തന്റെ തീരുമാനത്തെക്കുറിച്ച് പിന്നീട് സംസാരിച്ചപ്പോള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ തന്റെ മുത്തച്ഛനും മുന്‍ പ്രധാനമന്ത്രിയുമായ ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ സ്വപ്നമായ ജയ് ജവാന്, ജയ് കിസാന്‍ നടപ്പിലാക്കുന്നത് കണ്ടുകൊണ്ട് എങ്ങനെയാണ് തനിക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുകയെന്നും അദേഹം ചോദിച്ചു.
आज @BJP4India के कार्यकर्ता के रुप में दामन थामा। देश के यशस्वी प्रधानमंत्री आदरणीय श्री @narendramodi जी के नेतृत्व में भारत माता के सेवा के लिए सदैव तत्पर रहेंगे। @BJP4India के राष्ट्रीय उपाध्यक्ष व यूपी के प्रभारी आदरणीय श्री @PandaJay जी, @BJP4UP के अध्यक्ष श्री… pic.twitter.com/IOhodqL0fL
— Vibhakar Shastri (@VShastri_) February 14, 2024
പ്രതികരിക്കാൻ ഇവിടെ എഴുതുക: