ചണ്ഡീഗഡ്: കര്‍ഷക സംഘടനകള്‍ നടത്തുന്ന പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമായ സാഹചര്യത്തില്‍ ഫെബ്രുവരി 15 അര്‍ദ്ധരാത്രി വരെ ഹരിയാനയിലെ ഏഴ് ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങളും ബള്‍ക്ക് എസ്എംഎസുകളും എല്ലാ ഡോംഗിള്‍ സേവനങ്ങളും 48 മണിക്കൂര്‍ കൂടി നിര്‍ത്തിവയ്ക്കുന്നത് തുടരും.
ഫെബ്രുവരി 11 രാവിലെ മുതല്‍ ഫെബ്രുവരി 13 അര്‍ധരാത്രി വരെ മൊബൈല്‍ സേവനങ്ങള്‍ നേരത്തെ നിര്‍ത്തിവച്ചിരുന്നു. ഹരിയാന ഭരണകൂടം പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച്, അംബാല, കുരുക്ഷേത്ര, കൈതാല്‍, ജിന്ദ്, ഹിസാര്‍, ഫത്തേഹാബാദ്, സിര്‍സ ജില്ലകളുടെ അധികാരപരിധിയില്‍ ബള്‍ക്ക് എസ്എംഎസും മൊബൈല്‍ നെറ്റ്വര്ക്കുകളില് നല്കുന്ന എല്ലാ ഡോംഗിള്‍ സേവനങ്ങളും വോയ്സ് കോളുകള്‍ ഒഴികെയുള്ളവ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും.
അതിനിടെ, കര്‍ഷകരുടെ പ്രതിഷേധവും അധികാരികള്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ പരിശോധനയും കാരണം ബുധനാഴ്ച ഡല്‍ഹി-ഗാസിയാബാദ് അതിര്‍ത്തിയില്‍ നീണ്ട ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കര്‍ഷകരുടെ പ്രതിഷേധം കണക്കിലെടുത്ത് ദല്‍ഹിയിലെ സിംഗ് അതിര്‍ത്തിയില്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് ഉദ്യോഗസ്ഥരെയും പോലീസ് ഉദ്യോഗസ്ഥരെയും കലാപ നിയന്ത്രണ വാഹനങ്ങളെയും വിന്യസിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: