എഞ്ചിനീയറിംഗ് പ്രവേശനത്തിനുള്ള ജെഇഇ മെയിൻ പരീക്ഷയുടെ ആദ്യ സെക്ഷൻ ഫലം പ്രസിദ്ധീകരിച്ചു. ഔദ്യോഗിക വെബ്സൈറ്റ് മുഖേന പരീക്ഷാർത്ഥികൾക്ക് ഫലം പരിശോധിക്കാവുന്നതാണ്. 23 പേരാണ് 100 ശതമാനം വിജയം കരസ്ഥമാക്കിയിരിക്കുന്നത്.
തെലങ്കാനയിൽ നിന്നും ഏഴ് പേർക്കും, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും മൂന്ന് പേർക്കും 100 മാർക്ക് ലഭിച്ചിട്ടുണ്ട്.43 വിദ്യാർത്ഥികൾക്കാണ് കഴിഞ്ഞ വർഷം 100 ശതമാനം വിജയമുണ്ടായിരുന്നത്. എൻടിഎയാണ് ഫലം പ്രസിദ്ധീകരിച്ചത്.
12,25,529 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. https://jeemain.nta.ac.in/ എന്ന വെബ്സൈറ്റ് മുഖേന ഫലം പരിശോധിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: