കര്‍ഷകസമരം വിദേശത്ത് രൂപപ്പെട്ട ഗൂഢാലോചനയാണോ എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് സംഭവവികാസങ്ങളുടെ പോക്ക്. തിങ്കളാഴ്ചയുടെ ചൊവ്വാഴ്ചയുമായി ചര്‍ച്ചയ്ക്ക് ചെന്ന കേന്ദ്രകൃഷിമന്ത്രി അര്ജുന് മുണ്ടയുടെ നിര്‍ദേശങ്ങള്‍ തള്ളുകയായിരുന്നു കര്‍ഷക സംഘടനകള്‍. കാര്‍ഷികവിളകള്‍ക്ക് മിനിമം താങ്ങുവില നല്കുന്ന നിയമനിര്‍മ്മാണം നടത്തുക എന്നത് ഒറ്റയടിക്ക് നടപ്പാക്കാന്‍ കഴിയില്ലെന്നും അതിന് ചര്‍ച്ചകള്‍ ആവശ്യമാണെന്നും കേന്ദ്ര കൃഷി മന്ത്രി അര്ജുന് മുണ്ട കര്‍ഷകരോട് പല തവണ പറഞ്ഞെങ്കിലും അത് ചെവിക്കൊള്ളാന്‍ തയ്യാറാവാതെ പൊടുന്നനെ സമരം ആരംഭിക്കുകയായിരുന്നു കര്‍ഷക സംഘടനകള്‍.
ഇന്ത്യയിലെ കര്‍ഷകസമരത്തെക്കുറിച്ച് ബിബിസി നടത്തുന്ന വ്യാജപ്രചാരണം:
The western propaganda machinery BBC starts playing narrative of rights and FoE of #FarmersProtest in India along with anti-Modi Govt rhetoric, while it went into deep slumber when farmers protests destabilized whole europe till few days backpic.twitter.com/5LJf7mYH6F
— Megh Updates 🚨™ (@MeghUpdates) February 13, 2024
ഇന്ത്യന്‍ രഹസ്യപ്പൊലീസ് പറഞ്ഞതുപോലെ സംഭവിച്ചു. കര്‍ഷകര്‍ക്കിടയില്‍ സാമൂഹ്യവിരുദ്ധര്‍ ഉണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹരിയാനയിലെ ശംഭു അതിര്‍ത്തിയില്‍ വെച്ച് സമരക്കാര്‍ക്ക് ഉള്ളില്‍ പതുങ്ങിനിന്ന സാമൂഹ്യവിരുദ്ധര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞതായി ഹരിയാന പൊലീസ് വക്താവ് പറഞ്ഞു. കര്‍ഷക മാര്‍ച്ച് മുന്നോട്ട് പോകാന്‍ പൊലീസ് വിസമ്മതിച്ചപ്പോഴാണ് പ്രക്ഷോഭകാരികളുടെ ഇടയില്‍ നിന്നും പൊലീസിന് നേരെ കല്ലേറുണ്ടായത്. ഇതോടെയാണ് പൊലീസ് കണ്ണീര്‍വാതകപ്രയോഗം നടത്തി. ഇതോടെ കര്‍ഷകര്‍ക്കെതിര കണ്ണീര്‍വാതകപ്രയോഗം നടത്തി എന്ന അതിവൈകാരിക കഥ മെനഞ്ഞ് കൂടുതല്‍ അക്രമം നടത്താനും സമരം വ്യാപിപ്പിക്കാനുമാണ് പദ്ധതി.
ഇതിനിടയില്‍ യാതൊരു ഉത്തരവാദിത്വവുമില്ലാത്ത കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച തന്നെ ഒരു പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുകയാണ്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കാര്ഷികോല്പന്നങ്ങള്ക്ക് മിനിമം താങ്ങുവില നല്‍കുമെന്നതാണ് രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കിയിരിക്കുന്നത്.
യുഎസിനെ പൊതുതെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ അട്ടിമറിക്കാന്‍ ഡെമോക്രാറ്റുകള്‍ നടത്തിയ സമരത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. അവിടെ അന്ന് സാധാരണ ജനങ്ങളുടെ പ്രക്ഷോഭമാണ് ആസൂത്രിതമായി ഡമോക്രാറ്റുകള്‍ സംഘടിപ്പിച്ചത്. തെരുവിലെ ആ കലാപം രാജ്യത്താകമാനം പരത്തുകയും ചെയ്തു. അതില്‍ ജോര്‍ജ്ജ് ഫ്ലോയ്ഡ് എന്ന ഒരു നീഗ്രോയെ വെള്ളക്കാരനായ അമേരിക്കന്‍ പൊലീസുകാരന് കാല്‍മുട്ടുകൊണ്ട് കഴുത്തുഞെരിച്ചു കൊല്ലുകയുണ്ടായി. ഈ രംഗം അതിവിദഗ്ധമായി ആരോപ ക്യാമറയില്‍ പകര്‍ത്തി. പിന്നീട് സമൂഹമാധ്യമങ്ങളില്‍ ഇത് വലിയ ചര്‍ച്ചയാവുകയും പൊതുതെരഞ്ഞെടുപ്പിന്റെ പ്രചാരണം തന്നെ ഈ സംഭവത്തെച്ചുറ്റിപ്പറ്റിയായി. അതുപോലെ ഒരു നിമിഷം സൃഷ്ടിക്കാനും അതിന്റെ ഫോട്ടോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ എന്‍ജിഒ, സിവില്‍ സൊസൈറ്റി, മനുഷ്യാവകാശ സംഘടനകള്‍, കമ്മ്യൂണിസ്റ്റുകള്‍, ഇടത് പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങിയവരും പ്രതിപക്ഷ പാര്‍ട്ടികളും ഉള്‍പ്പെടുന്ന ഒരു വലിയ ശൃംഖലയിലേക്ക് പരത്തി മോദിയ്ക്കെതിരെ പൊതുതെരഞ്ഞെടുപ്പില്‍ ഒരു കര്‍ഷകവിരുദ്ധ, ജനാധിപത്യവിരുദ്ധ നേതാവാക്കി മോദിയെ ചിത്രീകരിക്കാനാണ് വിദേശത്ത് ജോര്‍ജ്ജ് സോറോസിന്റെ സദസ്സില്‍ വിരിഞ്ഞ ആശയം എന്നാണ് കരുതപ്പെടുന്നത്.
ഇപ്പോഴിതാ ബിബിസി പോലുള്ള മാധ്യമങ്ങള്‍ അതേറ്റെടുത്തിരിക്കുകയാണ്. പുറം രാജ്യങ്ങളില്‍ ജനാധിപത്യത്തിന്റെ നേതാവായി അറിയപ്പെടുന്ന മോദി ജനാധിപത്യത്തെ ഇഷ്ടപ്പെടുന്നില്ലെന്നും സ്വന്തം രാജ്യത്തെ കര്‍ഷകരെ സമരം ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും അവര്‍ക്കെതിരെ കണ്ണീര്‍വാതകം പ്രയോഗിക്കുകയാണെന്നുമാണ് ബിബിസിയുടെ ഇന്ത്യന്‍ റിപ്പോര്‍ട്ടര്‍ കാര്യങ്ങള്‍ വിശദീകരിച്ച് പറയുന്നത്. യൂറോപ്പില്‍ കഴിഞ്ഞ ആഴ്ചയില്‍ നടന്ന കര്‍ഷകസമരത്തോട് മൗനം പാലിച്ച ബിബിസിയാണ് ഇന്ത്യയിലെ സമരത്തോട് ആവേശപൂര്‍വ്വം പ്രതികരിക്കുന്നതെന്ന വിരോധാഭാസവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: