Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കര്‍ഷകസമരത്തില്‍ എരിതീയില്‍ എണ്ണയൊഴിച്ച് രാഹുല്‍ ഗാന്ധി; സമരക്കാരുമായുള്ള രഹസ്യ അജണ്ട നടപ്പാക്കി രാഹുല്‍ ഗാന്ധി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2024, 07:15 pm IST
inIndia

ന്യൂദല്‍ഹി: കര്‍ഷകരുടെ ദല്‍ഹി ചലോ മാര്‍ച്ചിന് പിന്നിലെ പ്രധാന ആവശ്യം കാര്‍ഷികവിളകള്‍ക്ക് മിനിമം താങ്ങുവില നല്‍കുന്ന നിയമനിര്‍മ്മാണം നടത്തുക എന്നതാണ്. ഇത് ഒറ്റയടിക്ക് നടപ്പാക്കാന്‍ കഴിയില്ലെന്നും അതിന് ചര്‍ച്ചകള്‍ ആവശ്യമാണെന്നും കേന്ദ്ര കൃഷി മന്ത്രി അര്‍ജുന്‍ മുണ്ട കര്‍ഷകരോട് പല തവണ പറഞ്ഞെങ്കിലും അത് കേള്‍ക്കാന്‍ തയ്യാറാവാതെ പൊടുന്ന സമരം ആരംഭിക്കുകയായിരുന്നു കര്‍ഷക സംഘടനകള്‍. സമരത്തിലെ ആവശ്യങ്ങള്‍ നേടിയെടുക്കുകയല്ല, പകരം എങ്ങിനെയെങ്കിലും ദല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തി സമാധാന അന്തരീക്ഷം തകര്‍ക്കുക എന്നതാണ് രഹസ്യ അജണ്ട എന്ന് വ്യക്തമാണ്.

“എന്ത് തരം നിയമമാണ് കര്‍ഷകര്‍ ആഗ്രഹിക്കുന്നത്? എന്താണ് ഇതിന്റെ നേട്ടങ്ങളും കോട്ടങ്ങളും? സര്‍ക്കാരിന് കര്‍ഷകരുടെ ആവശ്യങ്ങളോട് അനുകൂല നിലപാടാണ് ഉള്ളതെങ്കിലും ഇത് നടപ്പാക്കുന്നതിന് എല്ലാവരുടെയും താല്‍പര്യങ്ങള്‍ കണക്കിലെടുക്കേണ്ടതുണ്ട്. “- ഇതാണ് കൃഷി മന്ത്രി അര്‍ജുന്‍ മുണ്ടെയുടെ നിലപാട്. ഈ നിയമം നടപ്പാക്കുന്നതിന് മുന്‍പ് വിവിധ സംസ്ഥാനങ്ങളുമായിക്കൂടി ചര്‍ച്ച നടത്തണം. ഇതിനായി എല്ലാവിഭാഗത്തെയും ഉള്‍പ്പെടുത്തി ഒരു സമിതി രൂപീകരിക്കണമെന്നും കേന്ദ്രമന്ത്രി അര്‍ജുന്‍ മുണ്ട പറയുന്നു. എന്നാല്‍ ഇതൊന്നും ക്ഷമയോടെ കേള്‍ക്കാന്‍ സമരം ചെയ്യുന്ന കര്‍ഷകരുടെ സംഘടനകള്‍ തയ്യാറല്ല. മിനിമം താങ്ങുവില ഒഴികെയുള്ള കര്‍ഷകരുടെ ആവശ്യങ്ങള്‍ നടപ്പാക്കാമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച, കിസാന്‍ മസ്ദൂര്‍ മോര്‍ച്ച എന്നീ സംഘടനകളുടെ നേതാക്കളുമായി രണ്ടു വട്ടം നടത്തിയ ചര്‍ച്ചയില്‍ കേന്ദ്രമന്ത്രി അര്‍ജുന്‍ മുണ്ട വാഗ്ദാനം ചെയ്തുകഴിഞ്ഞു. എന്നാല്‍ കാത്തിരിക്കാന്‍ തയ്യാറില്ലാതെ കര്‍ഷകസംഘടനകള്‍ ചൊവ്വാഴ്ച തന്നെ ദല്‍ഹി ചലോ മാര്‍ച്ച് സംഘടിപ്പിക്കുകയായിരുന്നു.

ഇതിനിടയില്‍ യാതൊരു ഉത്തരവാദിത്വവുമില്ലാത്ത കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച തന്നെ ഒരു പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുകയാണ്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില നല‍്കുമെന്നതാണ് രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കിയിരിക്കുന്നത്. പ്രത്യേകിച്ച് ഉത്തരവാദിത്വങ്ങളില്ലാത്തതിനാല്‍ എന്തു വാഗ്ദാനവും നല്‍കുക എന്ന നിലയിലേക്ക് അധപതിച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധി. മോദിയ്‌ക്കെതിരെ വിവിധ പ്രതിപക്ഷപാര്‍ട്ടികളുടെ മുന്നണിയായ ഇന്ത്യാമുന്നണിയെപ്പോലും പിടിച്ചുനിര്‍ത്താന്‍ കഴിയാത്ത നേതാവിന്റെ ജല്‍പനമാണ് രാഹുല്‍ ഗാന്ധി നടത്തുന്നത്. രാജസ്ഥാനില്‍ തുടര്‍ഭരണം ലഭിക്കാന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഗെഹ് ലോട്ട് കോടികളുടെ അധികഭാരം വരുത്തിവെയ്‌ക്കുന്ന പഴയ പെന്‍ഷന്‍ പദ്ധതി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുനസ്ഥാപിച്ചുകൊടുത്തതുപോലെയാണിത്. ഖജനാവ് പൊളിഞ്ഞാലും തങ്ങള്‍ക്ക് അധികാരം കിട്ടണം എന്ന ചിന്തയാണ് കോണ്‍ഗ്രസിനുള്ളത്. കഴിഞ്ഞ 40 വര്‍ഷമായി ഇന്ത്യ ഭരിച്ചിട്ടും കര്‍ഷകപ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ കഴിയാത്ത കോണ്‍ഗ്രസിന്റെ നേതാവായ രാഹുല്‍ ഗാന്ധിയാണ് ഇപ്പോള്‍ തന്റെ ആദ്യ ഗ്യാരന്‍റിയായി കര്‍ഷകര്‍ക്ക് നീതി നല്‍കുമെന്ന് വാചകമടിക്കുന്നത്.

Tags: Rahul Gandhifarmers protestDelhi Chalo marchSamyukta Kisan MorchaSKM
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

India

രാഹുൽ ഗാന്ധി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നു : രണ്ടായിരം രൂപയ്‌ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് ചുമത്താൻ പദ്ധതിയില്ലെന്ന് രാംദാസ് അത്താവാലെ

India

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

World

ഞാൻ എപിജെ അബ്ദുൾ കലാമിന് സസ്യാഹാരം മാത്രമേ നൽകിയിട്ടുള്ളൂ : 80% ഇന്ത്യക്കാരും മാംസാഹാരികളാണെന്ന് പറഞ്ഞ രാഹുലിന് മറുപടിയുമായി ഐസ്‌ലാൻഡ് മുൻ പ്രസിഡന്റ്

India

ബ്രിക്സ് ഉച്ചകോടിയില്‍ ലോകം ഇന്ത്യയെ ശ്രദ്ധിക്കുമ്പോള്‍ പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ അസൂയയോടെ നോക്കുന്ന അനിമേഷന്‍ വീഡിയോ വൈറല്‍

പുതിയ വാര്‍ത്തകള്‍

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

‘ സവിശേഷതകൾ നിറഞ്ഞ വി​ഗ്രഹമായൊന്നും എന്നെ ആരും കാണണ്ട ; പോകുന്നവരും വരുന്നവരും പറയുന്നതിന് ഉത്തരം പറയാനാണോ ഞാൻ ഇരിക്കുന്നത് ‘

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.