ബംഗളൂരു: കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കര്‍ണാടക സര്‍ക്കാര്‍ സംസ്ഥാനത്തെ വഖഫ് സ്വത്തുക്കള്‍ക്ക് ചുറ്റും മതിലുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ധനസഹായം അനുവദിച്ചതിനെതിരെ പ്രതിഷേധം ശ്ക്തമാക്കി ബിജെപി. 416 വസ്തുവകകള്‍ക്ക് ചുറ്റും മതിലു കെട്ടാന്‍ 31.84 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിനാണ് ഇത് ചെയ്യുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലറില്‍ അവകാശപ്പെടുമ്പോള്‍ ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) നേതാക്കള്‍ നടപടിയെ വിമര്‍ശിച്ചു. ഇതു സംബന്ധിച്ചുള്ള ഉത്തരവ് ഫെബ്രുവരി ഏഴിനാണ് പുറത്തു വന്നത്. കര്‍ണാടകയിലെ ന്യൂനപക്ഷ ക്ഷേമ, വഖഫ് വകുപ്പ് അണ്ടര്‍സെക്രട്ടറി, ഈ സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിരവധി ചട്ടങ്ങള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് നോട്ടീസില്‍ പറഞ്ഞു.
അനധികൃത കയ്യേറ്റങ്ങളും വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും സംബന്ധിച്ച പരാതികള്‍ ഉണ്ടായിരുന്നു. ഇതാണ് ഈദ്ഗാഹുകള്‍ക്കും ശ്മശാനങ്ങള്‍ക്കും മറ്റു വസ്തുക്കള്‍ക്ക് ചുറ്റും മതിലുകള്‍ നിര്‍മ്മിക്കാന്‍ ഫണ്ട് അനുവദിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: