Categories: Kerala

എം.എ കൃഷ്ണൻ സത്കർമ്മം കൊണ്ട് ഈശ്വരന്റെ പ്രീതികിട്ടിയ ആൾ; രണ്ട് വയസ് ഇളയതാണെങ്കിലും ഞാൻ അദ്ദേഹത്തെ പൂജിക്കുന്നു: എം.കെ സാനു

Published by

കൊച്ചി: ചെയ്യുന്ന കർമ്മം കൊണ്ട് ചിലർ ഈശ്വരന് പ്രിയപ്പെട്ടവരാകും. അത്തരത്തിൽ സത്കർമ്മം കൊണ്ട് ഈശ്വരന്റെ പ്രീതികിട്ടിയ ആളാണ് എം.എ കൃഷ്ണനെന്ന് മലയാളത്തിലെ മുതിർന്ന സാഹിത്യകാരൻ പ്രൊഫ.എം. കെ സാനു. പ്രായം കൊണ്ട് രണ്ട് വയസ് ഇളയതാണെങ്കിലും എം.എ കൃഷ്ണനെ ഞാൻ പൂജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബാലഗോകുലം രക്ഷാധികാരി എം. എ കൃഷ്ണന്റെ തൊണ്ണൂറ്റി അഞ്ചാം ജന്മദിനത്തിൽ എറണാകുളം എളമക്കര ഭാസ്കരീയത്തിൽ സംഘടിപ്പിച്ച സാന്ദ്ര സൗഹൃദം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം. കെ സാനു മാസ്റ്റർ.

എഴുത്തച്ഛനെ വേണ്ട രീതിയിൽ സ്മരിക്കാനും ആദരിക്കാനും നല്ലൊരു സ്മാരകം കേരള മണ്ണിലുണ്ടാകണമെന്ന് എം.എ കൃഷ്ണൻ തന്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു. സ്മാരകം മലപ്പുറത്ത് സാധ്യമല്ലെങ്കിൽ അത് മറ്റെവിടെയെങ്കിലും യാഥാർത്ഥ്യമാക്കാൻ എല്ലാവരും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചടങ്ങിൽ ബാലഗോകുലം സംസ്ഥാന അധ്യക്ഷൻ ആർ പ്രസന്നകുമാർ അധ്യക്ഷനായി. ആർഎസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യൻ എസ്.സേതുമാധവൻ, സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.കെ.എസ് രാധാകൃഷ്ണൻ, എഴുത്തുകാരി ശ്രീകുമാരി രാമചന്ദ്രൻ, കവി ഐ.എസ് കുണ്ടൂർ, ബാലസംസ്കാര കേന്ദ്രം ചെയർമാൻ പി.കെ വിജയരാഘവൻ, തപസ്യ സംസ്ഥാന അധ്യക്ഷൻ പി. ജി ഹരിദാസ് എന്നിവർ പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by