കണ്ണൂര്‍: കൊട്ടിയൂരില്‍ കടുവ കൃഷിയിടത്തിലെ കമ്പിവേലിയില്‍ കുടുങ്ങി. ചൊവ്വാഴ്ച പുലര്‍ച്ചെയോടെ പന്ന്യാമലയിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് കടുവ കുടുങ്ങിയത്. രാവിലെ ടാപ്പിങ്ങിന് പോയ തൊഴിലാളികളാണ് കമ്പിവേലിയില്‍ കുടുങ്ങിയ നിലയില്‍ കടുവയെ കണ്ടെത്തിയത്. ഉടന്‍ വനവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.
കടുവയുടെ കാൽ ഭാഗമാണ് കമ്പിവേലിയിൽ കുടുങ്ങിയത്. കാലിന് പരിക്ക് പറ്റിയതായും വനംവകുപ്പ് അറിയിച്ചു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മണത്തണ സെക്ഷന് കീഴിലുള്ള പ്രദേശമാണിത്താണ് സംഭവം. പ്രദേശത്ത് ആര്‍ആര്‍ടി സംഘം എത്തിയിട്ടുണ്ട്. നാട്ടുകാരെ പ്രദേശത്തേക്ക് കടത്തി വിടുന്നില്ല. കുടുങ്ങിയ കടുവയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതായി വനം വകുപ്പ് അറിയിച്ചു. വനത്തോട് ചേർന്ന പ്രദേശത്താണ് കടുവ എത്തിയത്.
കടുവയെ മയക്കുവെടി വെച്ച് മാറ്റാൻ ആലോചന നടത്തുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. അതുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരോട് അനുമതി തേടുകയും ചെയ്തു. മയക്കുവെടി വെക്കാതെ പിടികൂടാൻ ശ്രമിക്കുന്നത് അപകടകരമാണെന്നും വനംവകുപ്പ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: