ന്യൂദല്‍ഹി: ലോക ടെന്നിസ് പുരുഷ സിംഗിള്‍സില്‍ ആദ്യ നൂറിനുള്ളില്‍ ഇടം കണ്ടെത്തുന്ന പത്താമത്തെ ഭാരത താരമായി സുമിത്ത് നാഗല്‍. സുമിത്തിന് മുമ്പ് ഈ നിലയിലേക്ക് ഉയര്‍ന്ന ഭാരത താരം പ്രജ്നേഷ് ഗുണശേഖരന് ആണ്. 2019ലാണ് ഗുണശേഖരന് ആദ്യ നൂറില്‍ ഇടം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം ഇറ്റലിയുടെ ലൂകാ നാര്ദിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് നാഗല്‍ ചെന്നൈ ഓപ്പണ്‍ കിരീടം സ്വന്തമാക്കിയിരുന്നു. താരത്തിന്റെ കരിയറിലെ അഞ്ചാം എടിപി ടൈറ്റിലാണിത്. ഈ വിജയത്തെ തുടര്‍ന്ന് 23 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് നാഗല്‍ എടിപി റാങ്കിങ്ങില്‍ 98-ാം സ്ഥാനത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: