ഗുരുതരമായ നിയമലംഘനം നടത്തിയ പേടിഎം പേമെന്റ് ബാങ്കിന് ഒരു വിട്ടുവീഴ്ചയും നല്‍കില്ലെന്ന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി. ഉപഭോക്താക്കളുടെ താല്പര്യം മുന്‍നിര്‍ത്തിയാണ് നടപടിസ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഏതാനും നാളുകളായി നടത്തിയ സമഗ്രമായ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
ഫെബ്രുവരി 29 മുതല്‍ പേടിഎമ്മില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള പേമെന്റ്സ് ബാങ്കുകള്‍ പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കാനോ, വായ്പ നല്‍കാനോ, ഡിജിറ്റല്‍ വാലറ്റുകള്‍ ഉപയോഗിക്കാനോ പാടില്ലെന്നാണ് റിസര്‍വ്വ് ബാങ്ക് വിലക്കിയിരിക്കുന്നത്. ഇതില്‍ വിട്ടുവീഴ്ച ലഭിക്കാന്‍ പേ ടിഎം ഉടമ വിജയ് ശേഖര്‍ ധനമന്ത്രി നിര്‍മ്മല സീതാരാമനെ കണ്ടിട്ടും ഒരു ഇളവും നല്‍കിയില്ല. പ്രശ്നം റിസര്‍വ്വ് ബാങ്കിന്റെ മൈതാനത്ത് ഇട്ടുകൊടുക്കയായിരുന്നു നിര്‍മ്മല സീതാരാമന്. സുഹൃത്തായതിനാല്‍, പ്രശ്നം റിസര്‍വ്വ് ബാങ്കുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കൂ എന്ന ഉപദേശമാണ് നിര്‍മ്മല സീതാരാമന് നല്‍കിയത്. അതായത് തനിക്ക് ഇതില്‍ താങ്കളെ രക്ഷിക്കാന്‍ കഴിയില്ലെന്നാണ് നിര്‍മ്മല വ്യക്തമാക്കിയത്. അതിനര്‍ത്ഥം ഗൗരവതരമായ നിയമലംഘനങ്ങള്‍ നടന്നിട്ടുണ്ടെന്ന് തന്നെയാണ്. നിയമം നിയമത്തിന്റെ വഴിക്ക് എന്ന നിലപാടിലാണ് റിസര്‍വ്വ് ബാങ്കും മോദി സര്‍ക്കാരും.
പേടിഎം പേമെന്റ് ബാങ്കിനെക്കുറിച്ച് അറിയേണ്ടതെല്ലാം ചെറിയ കുറിപ്പുകളായി നല്‍കാനാണ് റിസര്‍വ്വ് ബാങ്കിന്റെ തീരുമാനം. അതുവഴി എന്തുകൊണ്ടാണ് റിസര്‍വ്വ് ബാങ്ക് പേടിഎം പേമെന്റ് ബാങ്കുകളെ നിരോധിച്ചതെന്ന് സാധാരണക്കാര്‍ക്ക് അരിയാന്‍ കഴിയും. ഇത്രയും വലിയ സ്റ്റാര്‍ട്ടപ്പും ഫിന്‍ടെക് സ്ഥാപനവുമായ പേടിഎം പേമെന്റ്സ് ബാങ്കിനെതിരെ എന്തുകൊണ്ട് മോദി സര്‍ക്കാര്‍ നടപടിയെടുത്തു എന്ന ചോദ്യത്തിന് ഇതോടെ വ്യക്തമായ ഉത്തരം ലഭിക്കും.
രണ്ട് ലക്ഷത്തില്‍ കൂടുതല്‍ നിക്ഷേപിക്കാന്‍ പാടില്ലാത്ത ലൈസന്‍സാണ് റിസര്‍വ്വ് ബാങ്ക് നല്‍കിയിരുന്നതെങ്കിലും അതിനേക്കാള്‍ കൂടുതല്‍ തുക നിക്ഷേപങ്ങള്‍ വാങ്ങി നിയമലംഘനം നടത്തിക്കൊണ്ടിരുന്നു പേ ടിഎമ്മിന് ഒരു വിട്ടുവീഴ്ചയും അനുവദിക്കാതെ റിസര്‍വ്വ് ബാങ്ക്. ഓണ്‍ലൈന്‍ പേമെന്റ് ബിസിനസില്‍ വിജയിച്ച് താരമായി മാറിയ വിജയ് ശേഖര്‍ ഒരു ഘട്ടത്തില്‍ മോദിയുടെ വരെ ഗുഡ് ബുക്കിലായിരുന്നു. പക്ഷെ നിയമലംഘനം നടത്തുന്നവര്‍ക്ക് മോദിയുടെ പുസ്തകത്തില്‍ സ്ഥാനമില്ലെന്നതിന്റെ തെളിവാണ് ഓണ്‍ലൈന്‍ പണമിടപാടല്ലാതെ മറ്റൊന്നും നടത്താന്‍ പാടില്ലെന്ന് റിസര്‍വ്വ് ബാങ്ക് പേ ടിഎമ്മിനെ വിലക്കിയതിന് പിന്നില്‍.
പേടിഎമ്മിനെ ഒരു തേഡ് പാര്‍ട്ടി പേമെന്റ് ആപ് ആക്കി നിലനിര്‍ത്തുക എന്നതുള്‍പ്പെടെ ഒട്ടേറെ പരിഹാരനിര്ദേശങ്ങള് കേന്ദ്രസര്‍ക്കാരിന് മുന്പില് പേടിഎം നിരത്തിയിട്ടുണ്ട്.
പേടിഎമ്മുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ആക്സിസ് ബാങ്ക്
റിസര്‍വ്വ് ബാങ്ക് അനുവദിക്കുകയാണെങ്കില്‍ പേടിഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് ചൂണ്ടിക്കാട്ടി ആക്സിസ് ബാങ്ക് മുന്നോട്ട് വന്നിട്ടുണ്ട്. പേടിഎം ആപ് ഉപയോഗിച്ച് പണമിടപാട് നടത്തുന്ന ഉപഭോക്താക്കളാണ് പേടിഎമ്മിന്റെ കരുത്തെന്ന് ആക്സിസ് ബാങ്ക് സിഇഒ അമിതാഭ് ചൗധരി പറയുന്നു. ഏകദേശം മൂന്ന് കോടി വ്യാപാരികള്‍ പേ ടിഎമ്മില്‍ അംഗങ്ങളാണ്. ഇതില്‍ 60 ലക്ഷം പേര്‍ക്ക് ഇടപാട് തീര്‍ക്കാനുള്ള അക്കൗണ്ട് പേടിഎമ്മിന്റേത് തന്നെയാണ്. ഇവരുടെ ബാങ്ക് പേടിഎം പേയ്മെന്റ് ബാങ്കാണ്. ഈ അക്കൗണ്ടുകള്‍ മുഴുവന്‍ ഫെബ്രുവരി 29ന് മുന്‍പായി മറ്റ് ബാങ്കുകളിലേക്ക് പേടിഎം മാറ്റിയിരിക്കണം എന്നതാണ് റിസര്‍വ്വ് ബാങ്കിന്റെ അന്ത്യശാസനം. ഈ അവസരം മുതലാക്കാനാണ് ആക്സിസ് ബാങ്ക് ശ്രമിക്കുന്നത്. പേടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍സിന് ഒരു വാണിജ്യ ബാങ്കുമായി ഇതുവരെ ബന്ധമില്ല. അവിടേക്ക് കയറിപ്പറ്റുകയാണ് ആക്സിസ് ബാങ്കിന്റെ ശ്രമം. അതുപോലെ റിലയന്‍സിന്റെ ഭാഗമായ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് പേടിഎമ്മിനെ വിലയ്ക്കെടുത്തേക്കും എന്ന അഭ്യൂഹവും വിപണിയില്‍ ഉയരുന്നു.
പേടിഎമ്മിനെതിരെ റിസര്‍വ്വ് ബാങ്ക് നടപടിക്ക് കാരണമെന്ത്?
2022ല്‍ തന്നെ പുതിയ ഉപഭോക്താക്കളെ ചേര്‍ക്കരുതെന്ന് റിസര്‍വ്വ് ബാങ്ക് വിലക്കിയിട്ടും അദ്ദേഹം പുതിയ ഉപഭോക്താക്കളെ ചേര്‍ത്തുകൊണ്ടിരുന്നു. ചൈനയില്‍ നിന്നുള്ള വ്യവസായി ജാക് മാ സ്ഥാപിച്ച് ആന്റ് എന്ന കമ്പനിയായി ചേര്‍ന്ന് പ്രവര്‍ത്തിച്ച വിജയ് ശേഖറിന്റെ നീക്കവും റിസര്‍വ്വ് ബാങ്കിന് ദഹിച്ചില്ല. കഴിഞ്ഞ വര്‍ഷം ആന്റുമായുള്ള ബന്ധം അവസാനിപ്പിച്ചു. പക്ഷെ റിസ്ക് മാനേജ്മെന്റിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ധനകാര്യസ്ഥാപനങ്ങള്‍ വീഴ്ചവരുത്തുന്നതായി റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് താക്കീത് നല്‍കിയിരുന്നു. നിയന്ത്രണങ്ങളില്ലാതെ പലരും വായ്പ നല്‍കുന്നത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്നും ശക്തികാന്ത ദാസ് താക്കീത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പേ ടിഎമ്മിനെതിരായ നടപടി ഉണ്ടായിരിക്കുന്നത്. രണ്ട് ലക്ഷത്തില്‍ കൂടുതല്‍ നിക്ഷേപിക്കാന്‍ പാടില്ലാത്ത ലൈസന്‍സാണ് റിസര്‍വ്വ് ബാങ്ക് നല്‍കിയിരുന്നതെങ്കിലും അതിനേക്കാള്‍ കൂടുതല്‍ തുക നിക്ഷേപങ്ങള്‍ വാങ്ങി പേടിഎം നിയമലംഘനം നടത്തിക്കൊണ്ടിരുന്നു എന്നത് മറ്റൊരു വസ്തുതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: