കാൺപുർ : മദ്രസ മാനേജരെ കൊലപ്പെടുത്തിയതിന് മൂന്ന് മദ്രസ അധ്യാപകർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. മുഫ്തി സൂഫിയാനെ കൊലപ്പെടുത്തിയ കേസിൽ അബ്ദുല്ല, തൗസിഫ്, വാജിദ് എന്നിവരെയാണ് യുപിയിലെ കൈരാനയിലെ (ഷാംലി) ജില്ലാ സെഷൻസ് ജഡ്ജി അനിൽ കുമാർ ശിക്ഷിച്ചത്.
ഐപിസി 302 മറ്റ് വകുപ്പുകൾ എന്നിവ പ്രകാരം പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിന് ശേഷം 1.85 ലക്ഷം രൂപ പിഴയും ജഡ്ജി വിധിച്ചു. മുഫ്തി സൂഫിയാനെ മദ്രസയിൽ വെച്ച് കല്ലെറിഞ്ഞ് കൊലപ്പെടുത്തുകയും പിന്നീട് മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് 2020 ഏപ്രിൽ 16 ന് ഷാംലിയിലെ കൈരാന പോലീസ് സ്റ്റേഷന് കീഴിലുള്ള കാക്കോർ ഗ്രാമത്തിലെ യമുനയിൽ തള്ളുകയുമായിരുന്നുവെന്ന് ഷാംലിയുടെ ജില്ലാ സർക്കാർ അഭിഭാഷകൻ സഞ്ജയ് ചൗഹാൻ പിടിഐയോട് പറഞ്ഞു.
സൂഫിയാന്റെ പിതാവിന്റെ പരാതിയിൽ പോലീസ് നടപടി എടുക്കുകയും മൂന്ന് മദ്രസ അധ്യാപകർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്യുകയാണുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: