വിജ്ഞാപനം www.nitc.ac.in- ല്‍
നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി (എന്‍ഐടി) കാലിക്കറ്റ് 2024-26 വര്‍ഷം നടത്തുന്ന മുഴുവന്‍ സമയ എംബിഎ (റഗുലര്‍-ക്യാറ്റ്/ഇന്‍ഡസ്ട്രി സ്പോണ്‍സേര്‍ഡ്) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. എംബിഎ അഡ്മിഷന് ബ്രോഷറും പ്രവേശന വിജ്ഞാപനവും ംംം.ിശരേ.മര.ശി ല്‍ ലഭിക്കും. ഡിപ്പാര്‍ട്ടുമെന്റ് ഒാഫ് മാനേജ്മെന്റ് സ്റ്റഡീസാണ് കോഴ്സ് നടത്തുന്നത്.
എംബിഎ കോഴ്സില്‍ 75 സീറ്റുകളുണ്ട് (ജനറല്‍ 28, ഒബിസി എന്‍സിഎല്‍ 19, എസ്സി 10, എസ്ടി 6, ഇഡബ്ല്യുഎസ് 8, പിഡബ്ല്യുഡി 4). യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ മൊത്തം 60 ശതമാനം മാര്‍ക്കില്‍/6.0 സിജിപിഎയില്‍ കുറയാതെ ബിരുദം. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 55 ശതമാനം മാര്‍ക്ക്/5.5 സിജിപിഎ മതിയാകും. ഐഐഎം ക്യാറ്റ് 2023 സ്കോര്‍ നേടിയിരിക്കണം. വ്യക്തിഗത അഭിമുഖം നടത്തിയാണ് സെലക്ഷന്.
ഇന്‍ഡസ്ട്രി സ്പോണ്‍സേര്‍ഡ് വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നതിന് രണ്ട് വര്‍ഷത്തില്‍ കുറയാതെ ഇന്‍ഡസ്ട്രിയല്‍/റിസര്‍ച്ച് എക്സ്പീരിയന്‍സുണ്ടായിരിക്കണം. എഴുത്തുപരീക്ഷ/ഇന്റര്‍വ്യു നടത്തി തെരഞ്ഞെടുക്കും. 5 സീറ്റുകളിലാണ് പ്രവേശനം.
അപേക്ഷാ ഫീസ് 1000 രൂപ. എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് 500 രൂപ മതി. ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ് മുഖാന്തിരം ഫീസ് അടയ്ക്കാം. വിജ്ഞാപനത്തിലെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് https://dss.nitc.ac.in/somsapp/soms/login.aspx- ലിങ്കില്‍ ഓണ്‍ലൈനായി മാര്‍ച്ച് 31 നകം അപേക്ഷിക്കാം.
ഗ്രൂപ്പ് ചര്‍ച്ച/ഇന്റര്‍വ്യുവിനായി തെരഞ്ഞെടുക്കപ്പെടുന്നവരുടെ ചുരുക്കപ്പട്ടിക ഏപ്രില്‍ 15 ന് പ്രസിദ്ധപ്പെടുത്തും. ഏപ്രില്‍ 25 നും മേയ് 10 നും മധ്യേ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി അര്‍ഹരായവരുടെ ലിസ്റ്റ് മേയ് 15 ന് പ്രസിദ്ധീകരിക്കും. മേയ് 20 നും 31 നും മധ്യേയാണ് അഡ്മിഷന്.
എംബിഎ (റഗുലര്‍ ക്യാറ്റ്) സെമസ്റ്റര്‍ ട്യൂഷന് ഫീസ് 35000 രൂപയാണ്. പ്രവേശന സമയത്ത് ട്യൂഷന് ഫീസ് ഉള്‍പ്പെടെ മറ്റ് പലവക ഇനങ്ങളിലായി 99886 രൂപ ഫീസ് അടയ്ക്കണം.
എംബിഎ ഇന്‍ഡസ്ട്രി സ്പോണ്‍സേര്‍ഡ് വിഭാഗത്തില്‍ സെമസ്റ്റര്‍ ട്യൂഷന് ഫീസ് 1,35,000 രൂപ അടക്കം വിവിധ ഇനങ്ങളിലായി 1,99,886 രൂപ പ്രവേശന സമയത്ത് ഫീസ് അടയ്ക്കേണ്ടതുണ്ട്. സെമസ്റ്റര്‍ ഫീസ് നിരക്കുകള്‍ വിജ്ഞാപനത്തില്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: