ലഖ്നോ: ഉത്തര്‍പ്രദേശില്‍ രാഷ്ട്രീയലോക്ദളും(ആര്‍എല്‍ഡി) ജയന്ത് ചൗധരിയും എന്‍ഡിഎയിലേക്ക് മാറി. ഇതോടെ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സീറ്റുകള്‍ തൂത്തുവാരുമെന്ന് ഉറപ്പായി. അവിടെ ബിജെപിയ്ക്ക് എതിരാളികള്‍ ഇല്ലാത്ത സ്ഥിതിയാണ് ഇതോടെ സംജാതമായിരിക്കുന്നത്. നേരത്തെ സമാജ് വാദി പാര്‍ട്ടിയ്ക്കൊപ്പം നിന്ന പാര്‍ട്ടിയാണ് ആര്‍എല്‍ഡി. ഇവര്‍ ഇക്കുറി എന്‍ഡിഎയ്ക്കൊപ്പം ചേരുന്നതോടെ അഖിലേഷ് യാദവും കോണ്‍ഗ്രസും യുപിയില്‍ തീരെ ദുര്‍ബലമാവും. അപ്നാദള്‍ ഇക്കുറിയും എന്‍ഡിഎയ്ക്ക് ഒപ്പം തന്നെയാണ്.
#WATCH |Delhi: On joining NDA, RLD chief Jayant Chaudhary says, "…I took this decision after speaking to all the MLAs and workers of my party. There was no big planning behind this decision, we had to take this decision within a short time because of the situation. We want to… pic.twitter.com/oCokYUX8gA
— ANI (@ANI) February 12, 2024
രാഷ്ട്രീയലോക് ദള്‍ മേധാവിയും രാജ്യസഭാ എംപിയുമായ ജയന്ത് ചൗധരിയാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. ഈ തീരുമാനം നേരത്തെ എടുക്കേണ്ടതായിരുന്നുവെന്ന് ജയന്ത് ചൗധരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആര്‍എല്‍ഡി സ്ഥാപകനും പിതാവുമായി ചൗധരി അജിത് സിങ്ങിന്റെ ജന്മദിനത്തിനാണ് ജയന്ത് ചൗധരി ഈ തീരുമാനം പ്രഖ്യാപിച്ചത്.
2014ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ യുപിയില്‍ ബിജെപി 71 സീറ്റുകള്‍ നേടിയിരുന്നു. ആകെ 80 ലോക്സഭാ സീറ്റുകളാണ് ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍. 2019ല്‍ എന്‍ഡിഎ 62 സീറ്റുകളിലാണ് യുപിയില്‍ വിജയിച്ചത്. ഇക്കുറി ജയന്ത് ചൗധരിയുടെ ആര്‍എല്‍ഡിയുടെ സഹായമില്ലെങ്കിലും പടിഞ്ഞാറന്‍ യുപി ബിജെപിയുടെ കയ്യില്‍ ഭദ്രമാണ്. പക്ഷെ ജയന്ത് ചൗധരിയുടെ പിന്തുണയുണ്ടെങ്കില്‍ ബിജെപിയ്ക്ക് 71നേക്കാള്‍ കൂടുതല്‍ സീറ്റ് തൂത്തുവാരാന്‍ കഴിയുമെന്ന് കരുതുന്നു.
കൂടുതല്‍ സീറ്റുകള്‍ നേടുക എന്നതിനേക്കാള്‍ പ്രതിപക്ഷ പാര്‍ട്ടിയായ സമാജ് വാദി പാര്‍ട്ടിക്കും ഇന്ത്യാ മുന്നണിയ്ക്കും മാനസികാഘാതം ഏല്പിക്കാന് കഴിയുമെന്നതാണ് ബിജെപിയും എന്‍ഡിഎയും കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: